പാപ്പാ: പരിശുദ്ധ കുർബ്ബാന സ്നേഹത്തിന്റെ ഏറ്റം ഉന്നതമായ കൂദാശ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“പരിശുദ്ധ കുർബ്ബാന എല്ലാറ്റിലുമുപരിയായി ദൈവത്തെയും നമ്മുടെ സഹോദരീ സഹോദരന്മാരെയും സ്നേഹിക്കാൻ ക്ഷണിക്കുന്നു. ഈ അപ്പം സ്നേഹത്തിന്റെ ഏറ്റം ഉന്നതമായ കൂദാശയാണ്. ക്രിസ്തു തന്നെത്തന്നെ നമുക്കായി സമർപ്പിക്കുകയും മുറിച്ച് വിഭജിക്കുകയും ചെയ്തു കൊണ്ട് നമ്മുടെ ജീവിതം നമ്മുടെ സഹോദരീ സഹോദരന്മാരെ പരിപോഷിപ്പിക്കുന്ന അപ്പമായി തീരുവാൻ നമ്മോടും അതുപോലെ ചെയ്യുവാൻ ആവശ്യപ്പെടുന്നു.”
ജൂൺ പതിനൊന്നാം തിയതി, ദിവ്യകാരുണ്യത്തിരുന്നാൾ ദിനത്തിൽ നൽകിയ ട്വിറ്റർ സന്ദേഷശത്തിലാണ് പാപ്പാ ദിവ്യകാരുണ്യമെന്ന കൂദാശയെ കുറിച്ച് പങ്കുവച്ചത്.
ഇറ്റാലിയന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, പോളിഷ്, ലാറ്റിന്‍, അറബി, ജർമ്മ൯, സ്പാനിഷ്, എന്ന ഭാഷകളില്‍ പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: