തിരയുക

ഒഡിഷ റെയിൽ അപകടത്തിൽ മരിച്ചവരുടെ ഫോട്ടോവുമായി. ഒഡിഷ റെയിൽ അപകടത്തിൽ മരിച്ചവരുടെ ഫോട്ടോവുമായി.   (AFP or licensors)

പാപ്പാ : ഒഡിഷ റെയിൽ അപകടത്തിൽ മരിച്ചവർക്കായി പ്രാർത്ഥിക്കാം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

"രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നടന്ന റെയിൽ അപകടത്തിന്റെ നിരവധി ഇരകൾക്കായി നമുക്ക് ഒരുമിച്ച്  പ്രാർത്ഥിക്കാം. മുറിവേറ്റവരുടേയും അവരുടെ കുടുംബാംഗളുടെയും ഏറ്റവും സമീപത്ത് ഞാനുണ്ട്. സ്വർഗ്ഗസ്ഥനായ പിതാവ് മരിച്ചവരുടെ ആത്മാക്കളെ തന്റെ  രാജ്യത്തിലേക്ക് സ്വീകരിക്കട്ടെ!"

ജൂൺ നാലാം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ജർമ്മൻ, ഫ്രഞ്ച് എന്നീ ഭാഷകളിൽ #PrayTogether എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 June 2023, 14:23