മുറിവേറ്റ നരകുലവുമായി കൂടിക്കാഴ്ച നടത്തിയ യേശു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരപരിചരണമാണ് ദൈവത്തിനേറ്റം പ്രീതികരമായ ആരാധനയെന്ന് മാർപ്പാപ്പാ.
പതിനേഴാം തീയതി (17/06/23) ശനിയാഴ്‌ച കണ്ണിചേർത്ത തൻറെ ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
പാപ്പാ അന്നു കുറിച്ച ട്വിറ്റർ സന്ദേശം ഇതാണ്:
“യേശു മുറിവേറ്റ നരകുലത്തെ കണ്ടുമുട്ടി, അവിടന്ന് വേദനിക്കുന്ന വദനങ്ങളെ തലോടി, തകർന്ന ഹൃദയങ്ങളെ സൗഖ്യമാക്കി, നമ്മുടെ ആത്മാവിനെ ബന്ധനത്തിലാക്കുന്ന ചങ്ങലകളിൽ നിന്ന് നമ്മെ മോചിപ്പിച്ചു. ഇപ്രകാരം അവിടന്ന്, ദൈവത്തിന് ഏറ്റവും പ്രീതികരമായ ആരാധന എന്താണെന്ന് നമുക്ക് വെളിപ്പെടുത്തിത്തരുന്നു:അതായത്, അയൽക്കാരനെ ശുശ്രൂഷിക്കൽ.”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Gesù ha incontrato l’umanità ferita, ha accarezzato i volti sofferenti, ha risanato i cuori affranti, ci ha liberato dalle catene che ci imprigionano l’anima. In questo modo ci rivela qual è il culto più gradito a Dio: prendersi cura del prossimo.
EN: Jesus encountered wounded humanity, he caressed suffering faces, healed broken hearts, freed us from the chains imprisoning the soul. In this way, he reveals to us that the type of worship most pleasing to God is to care for our neighbour.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: