തിരയുക

ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനാ നിമഗ്നനായി ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനാ നിമഗ്നനായി  (Vatican Media)

ദൈവവുമായുള്ള സൗഹൃദം നമ്മുടെ ഭയത്തെ ദൂരീകരിക്കുന്നു, പാപ്പാ !

പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവവുമായുള്ള സുപരിചയവും ദൈവത്തിലുള്ള വിശ്വാസവും ആണ് വിശുദ്ധരുടെ ജീവിത രഹസ്യം എന്ന് മാർപ്പാപ്പാ.

“വിശുദ്ധർ” (#saints) എന്ന ഹാഷ്ടാഗോടുകൂടി ഇരുപത്തിനാലാം തീയതി (24/06/23) ശനിയാഴ്‌ച കണ്ണിചേർത്ത തൻറെ ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“#വിശുദ്ധരുടെ ജീവിതത്തിൻറെ രഹസ്യം ദൈവവുമായുള്ള സംസക്തിയും ദൈവത്തിലുള്ള വിശ്വാസവുമാണ്, അത് അവരിൽ വളരുകയും ദൈവത്തിന് പ്രീതികരമായതെന്തെന്ന് തിരിച്ചറിയുകയെന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. ഈ സുപരിചയം അവിടത്തെ ഹിതം നമ്മുടെ നന്മോന്മുഖം അല്ല എന്ന ഭയത്തെയോ സംശയത്തെയോ ജയിക്കുന്നു.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Il segreto della vita dei #santi è la familiarità e confidenza con Dio, che cresce in loro e rende sempre più facile riconoscere quello che a Lui è gradito. Questa familiarità vince la paura o il dubbio che la sua volontà non sia per il nostro bene.

EN: The secret of the lives of the #saints is their familiarity and confidence with God, which grew within them and made it easier for them to recognize what was pleasing to Him. This familiarity overcomes the fear or the doubt that

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ജൂൺ 2023, 13:56