തിരയുക

ഫ്രാൻസീസ് പാപ്പാ, പരിശുദ്ധാത്മാവിൻറെ ദാസർ എന്ന സന്ന്യാസ സമൂഹത്തിൻറെ പൊതുസംഘത്തിൽ അഥവാ, ജനറൽ ചാപ്റ്ററിൽ സംബന്ധിക്കുന്നവരടങ്ങിയ അമ്പതിലേറേപ്പെരെ  ശനിയാഴ്ച (24/06/23) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ഫ്രാൻസീസ് പാപ്പാ, പരിശുദ്ധാത്മാവിൻറെ ദാസർ എന്ന സന്ന്യാസ സമൂഹത്തിൻറെ പൊതുസംഘത്തിൽ അഥവാ, ജനറൽ ചാപ്റ്ററിൽ സംബന്ധിക്കുന്നവരടങ്ങിയ അമ്പതിലേറേപ്പെരെ ശനിയാഴ്ച (24/06/23) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (VATICAN MEDIA Divisione Foto)

പാപ്പാ: പാപം നമ്മെ വികൃതമാക്കുന്നു, അത് വേദനാജനകം!

പരിശുദ്ധാത്മാവിൻറെ ദാസർ എന്ന സന്ന്യാസ സമൂഹത്തിൻറെ പൊതുസംഘത്തിൽ അഥവാ, ജനറൽ ചാപ്റ്ററിൽ സംബന്ധിക്കുന്നവരടങ്ങിയ അമ്പതിലേറേപ്പെരെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വൈദികൻറെ ജീവിതത്തിൽ മാസാന്തരവും ഏകതാനതയും സാദ്ധ്യമാക്കുന്ന പരിശുദ്ധാത്മാവിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മാർപ്പാപ്പാ വൈദികരോട്.

പരിശുദ്ധാത്മാവിൻറെ ദാസർ എന്ന സന്ന്യാസ സമൂഹത്തിൻറെ പൊതുസംഘത്തിൽ അഥവാ, ജനറൽ ചാപ്റ്ററിൽ സംബന്ധിക്കുന്നവരടങ്ങിയ അമ്പതിലേറേപ്പെരെ ശനിയാഴ്‌ച (24/06/23) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

കാപട്യം അനുവദിച്ചുകൊടുക്കുകയല്ല പ്രത്യുത, അതിനെ വെളിച്ചത്തുകൊണ്ടുവരുകയാണ്, പരിശുദ്ധാരൂപിയുടെ വെളിച്ചത്തിലേക്കു എത്തിക്കുകയാണ് വേണ്ടതെന്നും ഈ അരൂപിക്കു മാത്രമേ അവിശ്വസ്തതയെ സൗഖ്യമാക്കാൻ കഴിയുകയുള്ളുവെന്നും പാപ്പാ വൈദികരിലോ മെത്രാന്മാരിലോ ആരെങ്കിലും അധർമ്മത്തിൻറെ, അഴിമതിയുടെ അല്ലെങ്കിൽ അതിലും വഷളായവിധം, ജീവിതത്തെ നശിപ്പിക്കുന്ന കുറ്റകൃത്യത്തിൻറെ അടിത്തട്ടില്ലാത്ത അഗാധത്തിലേക്ക് വീഴുമ്പോൾ നമുക്കനുഭവപ്പെടുന്ന അപമാനത്തെയും വേദനയെയുംക്കുറിച്ച് പരാമർശിച്ചുകൊണ്ട് പ്രസ്താവിച്ചു.

പാപം നമ്മെ വികൃതമാക്കുന്നു എന്ന വസ്തുതയും പാപ്പാ ആവർത്തിച്ച് ഓർമ്മിപ്പിച്ചു. പരിശുദ്ധാത്മാവിൻറെ ദാസർ എന്ന സന്ന്യാസ സമൂഹത്തിൻറെ മുദ്രാവാക്യമായ “ക്രിസ്തുവിനു വേണ്ടിയുള്ള പുരോഹിതൻ”, അഥവാ, “പ്രോ ക്രിസ്തൊ സാച്ചെർദോത്തെ” (Pro Christo sacerdote) എന്നത്  ഈ സമൂഹാംഗങ്ങളുടെ വിളിയുടെ സവിശേഷതയെ നന്നായി സംഗ്രഹിക്കുന്നുവെന്നും ക്രിസ്തുവിൻറെ പുരോഹിതരിൽ അവിടത്തെ സേവനത്തിനായി പ്രതിഷ്ഠിതരാണ് അവരെന്നും പാപ്പാ അനുസ്മരിച്ചു.

ശുദ്ധീകരണത്തിൽ നിന്നു തുടങ്ങി ദൈവജനത്തിൻറെ ഇടയന്മാരുടെ വിശുദ്ധിക്കായുള്ള ശുശ്രൂഷവരെയുള്ള പ്രായശ്ചിത്തകർമ്മ ആദ്ധ്യാത്മികതയെക്കുറിച്ചു ആഴത്തിൽ വിശകലനം ചെയ്യേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2023, 13:48