തിരയുക

ഫ്രാൻസിസ്  പാപ്പാ 2023 ജൂൺ 16-ന് ജെമെല്ലി ആശുപത്രിയിൽ വിട്ടപ്പോൾ... ഫ്രാൻസിസ് പാപ്പാ 2023 ജൂൺ 16-ന് ജെമെല്ലി ആശുപത്രിയിൽ വിട്ടപ്പോൾ...   (ANSA)

ജെമെല്ലി ആശുപത്രിയിലെ ഡയറക്ടർക്ക് ഫ്രാൻസിസ് പാപ്പായുടെ കത്ത്

പ്രിയപ്പെട്ട സഹോദരാ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് ആരംഭിക്കുന്ന കത്തിൽ അഗസ്തീനോ ജെമെല്ലി ആശുപത്രിയിലെ തന്റെ വാസകാലത്ത് തനിക്ക് നൽകിയ പരിചരണത്തിനും തന്നോടു കാണിച്ച ശ്രദ്ധയ്ക്കും പാപ്പാ നന്ദി പറഞ്ഞു.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വേദനയുടെയും പ്രത്യാശയുടേയും ആ സ്ഥലത്ത് ഒരിക്കൽക്കൂടി തനിക്ക് സാഹോദര്യത്തിന്റെയും ആതിഥേയത്വത്തിന്റെയും ഒരു കുടുംബാന്തരീക്ഷവും  ആസ്വദിക്കാൻ കഴിഞ്ഞത് തന്റെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സുഖ പ്രാപ്തിയെ വളരെയധികം സഹായിച്ചു എന്ന് പാപ്പാ കത്തിൽ എടുത്തു പറഞ്ഞു. മാനുഷികവും ആത്മീയവുമായ അവരുടെ സാമിപ്യത്തിന്  ജെമെല്ലി ആശുപത്രിയിലെ മുഴുവൻ സമൂഹത്തിനും തന്റെ ഹൃദയംഗമമായ നന്ദിയർപ്പിക്കുന്നു എന്ന് പാപ്പാ എഴുതി.

അദ്ദേഹത്തെ കർത്താവ് അനുഗ്രഹിക്കുകയും പരിശുദ്ധ കന്യക കാത്തുകൊള്ളുകയും ചെയ്യട്ടെ എന്നും പാപ്പാ കത്തിൽ ആശംസിച്ചു. കൂടാതെ തനിക്കായി പ്രാർത്ഥിക്കണമെന്നും പാപ്പാ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2023, 13:26