മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ പാപ്പാ അനുശോചനം അറിയിക്കുന്നു!
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പായുടെ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ അദ്ദേഹത്തിന്റെ മകൾ മരിയ എൽവിറയ്ക്ക് ടെലിഗ്രാം സന്ദേശമയച്ചു.
"ഫോർസ ഇറ്റാലിയ" പാർട്ടിയുടെ നേതാവും, ഇറ്റലിയുടെ മുൻ പ്രധാനമന്ത്രിയും, മീഡിയാസെറ്റ് മാധ്യമങ്ങളുടെ ഉടമസ്ഥനുമായ സിൽവിയോ ബെർലുസ്കോണി 1936 സെപ്റ്റംബർ 29 ന് ഇറ്റലിയിലെ മിലാനിൽ ജനിച്ചു. 86 വയസായിരുന്നു. മികച്ച സംഘാടക നേതാവായിരുന്ന അദ്ദേഹം നീണ്ട നാലുതവണ ഇറ്റാലിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അവസാന കാലം വരെ പാർട്ടി പ്രവർത്തനങ്ങളിലും,സാമൂഹിക പ്രവർത്തനങ്ങളിലും കര്‍മ്മോദ്യുക്തനായിരുന്ന ബെർലുസ്കോണി ജൂൺ മാസം പന്ത്രണ്ടാം തീയതിയാണ് നിര്യാതനായത്.
ബെർലുസ്കോണിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് പാപ്പായും അനുശോചനം രേഖപ്പെടുത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പാപ്പായുടെ പേരിൽ മകൾ മരിയ എൽവിറയ്ക്ക് ടെലിഗ്രാം സന്ദേശമയച്ചു.
സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്:
പ്രിയപ്പെട്ട പിതാവും,നിയമനിര്‍മാണസഭാംഗവുമായ സിൽവിയോ ബെർലുസ്കോണിയുടെ മരണ വാർത്ത അറിയുകയും,താങ്കൾക്കും, മറ്റു കുടുംബാംഗങ്ങൾക്കും പാപ്പായുടെ സാമീപ്യം അറിയിക്കുകയും ചെയ്യുന്നു.ഇറ്റലിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവിസ്മരണീയ നേതാവും, ഊർജ്ജസ്വലമായ സ്വഭാവത്തോടെ പൊതു ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയുമായ അദ്ദേഹത്തിന്റെ വിടവാങ്ങലിൽ നിങ്ങൾക്കുള്ള സങ്കടത്തിൽ പാപ്പാ ആത്മാർത്ഥമായി പങ്കുചേരുന്നു. കർത്താവിൽ നിന്ന് അദ്ദേഹത്തിന് നിത്യശാന്തിയും വേർപാടിൽ സന്തപ്തരായ കുടുംബാംഗങ്ങൾക്ക് ഹൃദയാശ്വാസവും നേരുന്നു. അനുശോചനങ്ങൾ അറിയിക്കുകയും, പ്രാർത്ഥനയിൽ പ്രത്യേകം സ്മരിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: