പാപ്പാ : നന്മ വിതയ്ക്കുന്നത് നല്ലതാണ്
ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“നന്മ വിതയ്ക്കുന്നത് നമുക്ക് നല്ലതായി മാറുന്നു. അത് സൗജന്യദാനത്തിന്റെ ഒരു ജീവശ്വാസം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ട് വരികയും നമ്മെ കൂടുതൽ കൂടുതൽ ദൈവത്തെ പോലെയാക്കുകയും ചെയ്യുന്നു."
ജൂൺ 22-ആം തിയതി വ്യാഴാഴ്ച ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, അറബി, പോളിഷ് എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
23 June 2023, 13:15