തിരയുക

പരിശുദ്ധ ത്രിത്വം പരിശുദ്ധ ത്രിത്വം  (©Renáta Sedmáková - stock.adobe.com)

സ്വർഗീയ പിതാവിന്റെ കരമാണ് യേശു: ഫ്രാൻസിസ് പാപ്പാ

ദൈവപിതാവിന്റെ സ്നേഹത്തെക്കുറിച്ച് ജൂൺ മാസം പതിനാലാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ബുദ്ധിമുട്ടുകളും, പ്രയാസങ്ങളുമേറിയ ലോകത്ത് നമ്മുടെ ജീവിതത്തിന് താങ്ങായി കൂടെ നിൽക്കുന്ന യേശു സ്വർഗീയ പിതാവിന്റെ കരമാണെന്നും, അവൻ നമ്മുടെ നന്മ മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടും സമൂഹ മാധ്യമമായ ട്വിറ്ററിൽ ജൂൺ മാസം പതിനാലാം തീയതി ഫ്രാൻസിസ് പാപ്പാ ഹ്രസ്വ സന്ദേശം പങ്കുവച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"നമ്മെ ഒരിക്കലും കൈവിടാത്ത പിതാവിന്റെ കരമാണ് യേശു; എപ്പോഴും നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്ന പിതാവിന്റെ ശക്തവും വിശ്വസ്തവുമായ കരം."

IT: Gesù è la mano del Padre che mai ci abbandona; la mano forte e fedele del Padre, che vuole sempre e solo il nostro bene.

EN: Jesus is the hand of the Father who never abandons us, the strong and faithful hand of the Father who always and only wants our good.

പാപ്പായുടെ ഈ ട്വിറ്റർ സന്ദേശം ഇറ്റാലിയൻ, ലാറ്റിൻ, ജർമ്മൻ, ഇഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ പങ്കുവയ്ക്കപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 June 2023, 13:33