ദരിദ്രരിൽ യേശുവിന്റെ മുഖം ദർശിക്കണം: പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
കാരുണ്യത്തിന്റെ ഹൃദയവിശാലതയോടെ നമ്മുടെ സഹായം ആവശ്യമുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുവാൻ എപ്പോഴും ഓർമ്മിപ്പിക്കുന്ന ലോകനേതാക്കളിൽ ഏറ്റവും പ്രഥമനാണ് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിലും പരിസരങ്ങളിലുമായി തെരുവിൽ കഴിഞ്ഞിരുന്നവർക്കു വേണ്ടി അദ്ദേഹം ചെയ്യുന്ന കാരുണ്യപ്രവർത്തനങ്ങൾ ലോകമനഃസാക്ഷിയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചിട്ടുള്ളവയാണ്. ഇപ്രകാരം ഒരിക്കൽക്കൂടി ദരിദ്രരായ ആളുകളെ സ്മരിച്ചുകൊണ്ടും, അവരെ ലോകത്തിനു എടുത്തു കാണിച്ചുകൊണ്ടും ജൂൺ മാസം പതിമൂന്നാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം കുറിച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"ദരിദ്രരിൽ നിന്ന് മുഖം തിരിക്കരുത്" (തോബിത് 4,7). നാം ഒരു ദരിദ്രന്റെ മുന്നിൽ നിൽക്കുമ്പോൾ, നമുക്ക് അവനിൽ നിന്ന് നമ്മുടെ നോട്ടം മാറ്റാൻ കഴിയില്ല, കാരണം അങ്ങനെ ചെയ്യുന്നത് കർത്താവായ യേശുവിന്റെ മുഖത്തെ കണ്ടുമുട്ടുന്നതിൽ നിന്ന് നമ്മെ തടസ്സപ്പെടുത്തും."
IT: «Non distogliere lo sguardo da ogni povero» (Tb 4,7). Quando siamo davanti a un povero non possiamo voltare lo sguardo altrove, perché impediremmo a noi stessi di incontrare il volto del Signore Gesù.
EN: “Do not turn your face away from anyone who is poor” (Tb 4:7). Whenever we encounter a poor person, we cannot look away, for that would prevent us from encountering the face of the Lord Jesus.
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: