തിരയുക

ഒരു കുട്ടിയെ ആശീർവദിക്കുന്ന പാപ്പാ ഒരു കുട്ടിയെ ആശീർവദിക്കുന്ന പാപ്പാ  (ANSA)

വിശ്വാസം പകരുന്നവരാകാൻ മാതാപിതാക്കളെ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ

ആഗോള രക്ഷാകർതൃദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശ്വാസത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുന്നതിലും വിശ്വാസസംപ്രേക്ഷകരാകുന്നതിലും മുന്നിട്ട് നിൽക്കാൻ മാതാപിതാക്കളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. "ആഗോള രക്ഷാകർതൃ ദിന"മായ ജൂൺ ഒന്നിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് വിശ്വാസം പുതുതലമുറയിലേക്ക് പകരുന്നതിൽ മാതാപിതാക്കൾക്കുള്ള പങ്കിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചത്.

"പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് നിങ്ങളുടെ കുട്ടികളോട് പറയുന്നതിൽ നിങ്ങൾ ഒരിക്കലും മടുക്കരുത്. നിങ്ങളുടെ മാതാപിതാക്കളിൽനിന്ന് നിങ്ങൾക്ക് ലഭിച്ച വിശ്വാസത്തിന്റെ മധ്യസ്ഥ്യരാകാൻ നിങ്ങൾക്ക് എപ്പോഴും ശക്തിയുണ്ടാകട്ടെ" എന്നതായിരുന്നു പാപ്പായുടെ സന്ദേശം.

"ആഗോള രക്ഷാകർതൃദിനം" (#GlobalParentsDay) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് വിശ്വാസം പുതുതലമുറയ്ക്ക് പകരുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്ന തന്റെ സന്ദേശം ട്വിറ്ററിലൂടെ പാപ്പാ നൽകിയത്.

കുട്ടികളോടുള്ള നിസ്വാർത്ഥ പ്രതിബദ്ധതയും, കുട്ടികൾക്കുവേണ്ടിയുള്ള അവരുടെ ആജീവനാന്ത ത്യാഗവും കണക്കിലെടുത്ത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മാതാപിതാക്കളെ അഭിനന്ദിക്കാൻ വേണ്ടി 2012-ൽ ഐക്യരാഷ്ട്രസഭയാണ് ജൂൺ 1 ആഗോള രക്ഷാകർതൃദിനമായി പ്രഖ്യാപിച്ചത്.

EN: Dear parents, never tire of talking about your faith to your children: may you always have the strength to be mediators of the faith you received from your parents. #GlobalParentsDay

IT: Cari genitori, non stancatevi di raccontare la vostra fede ai vostri bambini: abbiate sempre la forza di essere mediatori della fede che avete ricevuto dai vostri genitori. #GlobalParentsDay

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2023, 15:14