തിരയുക

Canons Regular of the Most Holy Savior of the Lateran  അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ. Canons Regular of the Most Holy Savior of the Lateran അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ.  (VATICAN MEDIA Divisione Foto)

പാപ്പാ: സന്യാസസമൂഹങ്ങളിൽ സ്വത്തുക്കൾ പങ്കുവയ്ക്കുന്നതാണ് ബുദ്ധി, കീശയിലൂടെ പിശാച് പ്രവേശിക്കുന്നു

“ഒരിക്കലും പരദൂഷണം പറയരുത്! അത് എല്ലാം നശിപ്പിക്കുന്ന മഹാമാരിയാണ്" എന്ന് പാപ്പാ പങ്കുവെച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

Canons Regular of the Most Holy Savior of the Lateran ഫൗണ്ടേഷന്റെ രണ്ടാം ശതാബ്ദിയോടനുബന്ധിച്ച്  ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ ജൂൺ19 ആം തിയതി സമൂഹത്തെ സ്വീകരിക്കുകയും അവരുടെ പ്രേഷിതത്വത്തിലെ  "നാല് നക്ഷത്രങ്ങൾ" -പ്രാർത്ഥന, സമൂഹ ജീവിതം, സ്വത്തുക്കളുടെ പങ്കുവയ്ക്കൽ, സഭയോടുള്ള സേവനം എന്നിവയാണവ.പിന്തുടരാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.“ഒരിക്കലും പരദൂഷണം പറയരുത്!  അത് എല്ലാം നശിപ്പിക്കുന്ന മഹാമാരിയാണ്" എന്ന് പാപ്പാ പങ്കുവെച്ചു.

"പ്രാർത്ഥന" ആത്മാവിന്റെ "ഓക്സിജൻ" എന്ന നിലയിലും സ്വാർത്ഥതയിലും സ്വയം പരാമർശത്തിലും വീഴാതിരിക്കാനുള്ള സഹായമായും "സമൂഹം" എന്നത് സഹോദരരാവുകയും  എപ്പോഴും പരദൂഷണത്തിന്റെ വിനാശം ഒഴിവാക്കലായും, "വസ്തുക്കളുടെ പൊതുവായ ഉപയോഗം " എല്ലാം സമൂഹത്തിലുള്ള പങ്കുവയ്പ്പ് ഒരു ബുദ്ധിപൂർവ്വകമായ നടപടിയായി കീശയിലൂടെ കയറാൻ ശ്രമിക്കുന്ന പിശാചിനെതിരെയുള്ള സൂക്ഷിക്കലായും, തനിക്കു വേണ്ടി തന്നെ ജീവിക്കാതിരിക്കാൻ "സഭയ്ക്കു വേണ്ടിയുള്ള സേവന ചൈതന്യം " സഹായിക്കുമെന്നും പാപ്പാ വിശദികരിച്ചു.

200 വർഷം മുമ്പ് സ്ഥാപിച്ച അവരുടെ സന്യാസഭ തുടർന്നു കൊണ്ടു പോകുന്ന ചരിത്രപരമായ 4 വശങ്ങളാണ് പ്രാർത്ഥന, സമൂഹജീവിതം, വസ്തുക്കളുടെ പങ്കു വയ്ക്കൽ, സഭാസേവനം എന്നിവ. ഒരിക്കലും കെടാത്തതും അവരുടെ പ്രേഷിത ദൗത്യത്തിന്  തിളക്കവും അർത്ഥവും പകരുന്ന 4 നക്ഷത്രങ്ങളാണെന്ന് പാപ്പാ പങ്കുവച്ചു.

ചരിത്ര വേരുകൾ

സഭയുടെ ആദ്യകാലങ്ങളിൽ വൈദീകരുടെ സമൂഹജീവിതം പ്രോൽസാഹിപ്പിച്ച് 15 അം നൂറ്റാണ്ടിൽ രണ്ടു സമൂഹങ്ങൾ ഒരുമിച്ച നൂറ്റാണ്ടുകളുടെ പൈതൃകമാണ് Canons Regular of the Most Holy Savior of the Lateran സഭയുടേത്. ഇത് ഒരു വലിയ കൃപയാണ് എന്ന് വിശേഷിപ്പിച്ച പാപ്പാ അവരുടെ പ്രാർത്ഥനയിലും ജീവിത ഐക്യത്തിലും, സമ്പാദ്യങ്ങളുടെ പൊതുവായ പങ്കുവയ്പിലും അടിസ്ഥാനമാക്കിയുള്ള സഭയുടെ ആരംഭത്തെ പ്രശംസിച്ചു. എപ്രകാരമാണ് അവരുടെ സിദ്ധി പ്രാർത്ഥനയും പ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാനും, രണ്ടും പ്രാർത്ഥനയും പ0നവും പ്രേഷിത ദൗത്യവും വഴി മാറി വരുന്ന കാലത്തിന്റെ ആവശ്യങ്ങളോടു പ്രതികരിക്കാൻ തയ്യാറാക്കുന്നതും എന്ന് പാപ്പാ വിശദീകരിച്ചു.

പ്രാർത്ഥനയുടെ പ്രാധാന്യം

സഭ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഭൂതകാല തിരഞ്ഞെടുപ്പുകൾ കൂടാതെ ഇന്നത്തെ കാലത്തിന്റെയും വെല്ലുവിളികൾ ഉണ്ടെന്ന് പറഞ്ഞ പാപ്പാ, "ഇപ്പോൾ " അവർ അന്വേഷിച്ചു കൊണ്ടിരിക്കുന്ന "സന്യാസജീവിത നവീകരണമെങ്ങനെയാവണം" എന്ന ചോദ്യവും സൂചിപ്പിച്ചു. നാലു നക്ഷത്രങ്ങളാവട്ടെ അവരെ നയിക്കുന്നതെന്നും അതിൽ പ്രഥമമായത് പ്രാർത്ഥനയാണെന്നും പരിശുദ്ധ പിതാവ് അവരോടു പറഞ്ഞു. "പ്രാർത്ഥനയില്ലെങ്കിൽ നിങ്ങൾതന്നെ നിങ്ങളുടെ ദൈവമാകും" എന്നും: എല്ലാ സ്ഥാർത്ഥതയും പ്രാർത്ഥനയുടെ കുറവിൽ നിന്നാണ് ഉയരുന്നത് " എന്നും, അവർ എത്ര മണിക്കൂറാണ് പ്രാർത്ഥനയിൽ ചെലവഴിക്കുന്നതെന്നും പാപ്പാ അവരോടു ചോദിച്ചു.

പരദൂഷണത്തിന്റെ മഹാവിപത്ത്

സമൂഹത്തെക്കുറിച്ച് സംസാരിക്കവെ സഹോദരരായിരിക്കാൻ ഒരിക്കലും പരസ്പരം ദൂഷണം പറയരുതെന്നും അതാണ് സമൂഹത്തെ നശിപ്പിക്കുന്ന മഹാവിപത്തെന്നും പാപ്പാ പറഞ്ഞു കൊണ്ട് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ  പുതിയ സെക്രട്ടറി ആർച്ചുബിഷപ്പ് ഫോർത്തുണാത്തൂസ് നുവാചുക്വൂ ഈ വിഷയത്തെക്കുറിച്ചെഴുതിയ പുസ്തകം അവർക്ക് നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 June 2023, 20:33