നന്മ വിതയ്ക്കുക, ദൈവത്തെപ്പോലെയാവുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നന്മ വിതച്ചുകൊണ്ട് ജീവിക്കുന്നത്, സമൂഹത്തിൽ ഔദാര്യതയുടെ കാറ്റ് വിതയ്ക്കാൻ സഹായിക്കുമെന്നും, അത് നമ്മെ കൂടുതൽ ദൈവസദൃശ്യരാക്കുമെന്നും ഫ്രാൻസിസ് പാപ്പാ.
"നന്മ വിതയ്ക്കുന്നത് നല്ലതാണ്: അത് ഔദാര്യതയുടെ ശ്വാസം ജീവിതത്തിലേക്ക് കൊണ്ടുവരികയും, നമ്മെ കൂടുതൽ ദൈവസമാനരാക്കുകയും ചെയ്യും" എന്നതായിരുന്നു പാപ്പായുടെ സന്ദേശം. ജൂൺ 22 വ്യാഴാഴ്ചയാണ് സമൂഹത്തിൽ നന്മ വിതയ്ക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകിയത്.
IT: Seminare il bene fa bene: porta nella vita il respiro della gratuità e ci rende più simili a Dio.
EN: To sow goodness is good for us. It brings a breath of gratuitousness into our lives and makes us more and more like God.
5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: