റോമിലെ ജെമെല്ലി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം സൗഖ്യം പ്രാപിച്ചു വരുന്ന പാപ്പായോടു ചേർന്ന് പ്രാർത്ഥന. റോമിലെ ജെമെല്ലി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം സൗഖ്യം പ്രാപിച്ചു വരുന്ന പാപ്പായോടു ചേർന്ന് പ്രാർത്ഥന.  

ഫ്രാൻസിസ് പാപ്പാ സൗഖ്യം പ്രാപിക്കുന്നു. പാപ്പായുടെ ഉച്ചഭക്ഷണം തന്റെ സഹായികൾക്കൊപ്പം

ക്രമാനുസൃതമായി സൗഖ്യ പ്രാപ്തി നേടിക്കൊണ്ടിരിക്കുന്ന പാപ്പാ ഇന്നലെ സ്വകാര്യമായി മദ്ധ്യാഹ്ന പ്രാർത്ഥന അർപ്പിച്ചതിന് ശേഷം തന്റെ സഹായികൾക്കൊപ്പമാണ് ഉച്ചഭക്ഷണം കഴിച്ചതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലയം അറിയിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

റോമിലെ ജെമെല്ലി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം സൗഖ്യം പ്രാപിച്ചു വരുന്ന പാപ്പായുടെ വിവരങ്ങൾ അറിയിച്ച വത്തിക്കാന്റെ മാധ്യമകാര്യാലയം, സാധാരണ ഗതിയിലുള്ള സുഖം പ്രാപിക്കലാണ് പാപ്പായുടെതെന്നും, പനിയോ, രക്തസമ്മർദ്ദമോ ഇല്ലായെന്നും ഹൃദയമിടിപ്പ് സാധാരണ നിലയിലാണെന്നും അറിയിച്ചു. പരിശുദ്ധ പിതാവ് ശ്വാസോച്ഛ്വാസത്തിനായുള്ള ഫിസിയോ തെറാപ്പി നടത്തുകയും ഇറങ്ങി നടക്കാൻ ആരംഭിക്കുകയും ചെയ്തു എന്നും പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലയം വ്യക്തമാക്കി.

രാവിലെ ടെലവിഷനിൽ പാപ്പാ തൽസമയ ദിവ്യബലി പിൻതുടരുകയും പരിശുദ്ധ കുർബാന സ്വീകരണം നടത്തുകയും ചെയ്തു. പിന്നീട് തന്നെ പ്രവേശിപ്പിച്ചിരിക്കുന്ന സ്വകാര്യ വിഭാഗത്തിലുള്ള കപ്പേളയിൽ പ്രാർത്ഥനയും മദ്ധ്യാഹ്ന പ്രാർത്ഥനയും നടത്തി. അതിനു ശേഷം ഉച്ചഭക്ഷണത്തിനായി ഈ ദിവസങ്ങളിൽ തന്നെ സഹായിക്കുന്ന ഡോക്ടർമാർ, ആരോഗ്യ വിഭാഗത്തിലെ സഹായികൾ, നഴ്സുമാർ, വത്തിക്കാൻ പോലീസ് വിഭാഗത്തിലെ അംഗങ്ങൾ എന്നിവരോടൊപ്പം പങ്കുചേരുകയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 June 2023, 14:46