പാപ്പാ: സാമൂഹിക പുനർജന്മത്തിനുള്ള അവസരമാണ് ജൂബിലി
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
റോമിൽ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്ന ഒരു സംഭവമായാണ് 2025 ജൂബിലി വർഷത്തെ പാപ്പാ കാണുന്നത്. ജൂബിലി വർഷത്തിൽ നിത്യ നഗരം ക്രിസ്തീയ സന്ദേശം ലോകത്തിന് പ്രസരിപ്പിക്കുന്ന കേന്ദ്രബിന്ദുവായി മാറും. കൂടുതൽ സാഹോദര്യമാർന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രത്യാശയും പുതിയ പ്രേരണയും പുനരുജ്ജീവിപ്പിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. ജൂബിലി വിശ്വാസികളെ സംബന്ധിച്ചിടത്തോളം കൃപയുടെ ഒരു പ്രത്യേക വർഷമാണ്, ഈ അവസരത്തിനായി റോമിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി തീർത്ഥാടകർക്ക് ഇത് പ്രത്യാശയും ആശ്വാസവും പുനർജന്മവും നൽകുമെന്ന് പാപ്പാ വെളിപ്പെടുത്തി.
അനുരഞ്ജനവും സാഹോദര്യവും
വിശുദ്ധ വർഷം കേവലം ഒരു "മതപരമായ ആചാരം" മാത്രമല്ല മറിച്ച് "വ്യക്തികളിൽ നിന്ന് ഉത്ഭവിക്കുകയും, എല്ലാ പരസ്പര ബന്ധങ്ങളും ഉൾകൊള്ളുകയും ചെയ്യുന്ന ഒരു പ്രക്രിയയായിരിക്കും. കൂടുതൽ നീതിയുക്തവും സാഹോദര്യപരവുമായ ഒരു സമൂഹത്തെക്കുറിയുള്ള ദർശനം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, അതിൽ തെറ്റുകളും ക്ഷമിക്കപ്പെടുന്ന സാഹോദര്യ സമൂഹം, തെറ്റ് ചെയ്തവരെ വീണ്ടെടുക്കാൻ സഹായിക്കുകയും, നീതി പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അങ്ങനെ വ്യക്തികൾ തമ്മിലുള്ള അനുരഞ്ജനത്തിനും കൂടുതൽ ഐക്യവും കൂടുതൽ മാനുഷികവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.
ജൂബിലി വർഷത്തിന്റെ പ്രാധാന്യവും മൂല്യവും മതപരമായത് മാത്രമല്ല. വാസ്‌തവത്തിൽ, “അനീതിയും വിവിധതരം അക്രമങ്ങളും മൂലമുണ്ടാകുന്ന മുറിവുകൾ സുഖപ്പെടുത്താൻ പ്രാപ്‌തമായ ധാർമ്മികവും, സാമൂഹികവും, സാംസ്‌കാരികവുമായ മൂല്യങ്ങൾ” അതിൽ നിറഞ്ഞിരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. അത് "സാമ്പത്തിക അസമത്വങ്ങളെയും വിവേചനങ്ങളെയും മറികടന്ന് വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ഒരു കൂട്ടായ അന്തരീക്ഷത്തിന് ജന്മം നൽകുകയും സമഗ്രമായ മനുഷ്യവികസന പ്രക്രിയകൾക്ക് തുടക്കമിടുകയും ഏറ്റവും ദുർബലരുമായവർക്ക് പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നു." പാപ്പാ കൂട്ടിചേർത്തു. "വിമോചനം' എന്ന് ബൈബിളിൽ സൂചിപ്പിച്ചിരിക്കുന്ന വിഷയത്തിന് ശരീരവും രൂപവും നൽകേണ്ട ഒരു വർഷമാണിത്. ഈ വിഷയം സൂചിപ്പിക്കുന്ന നരവംശശാസ്ത്രപരവും, സാമൂഹികവുമായ എല്ലാ തലങ്ങളിലുള്ള വിമോചനത്തിലേക്കും വ്യക്തികളെയും, നഗരങ്ങളെയും, രാഷ്ട്രങ്ങളെയും, ജനങ്ങളെയും എല്ലാത്തരം അടിമത്തത്തിൽ നിന്നും അധഃപതനത്തിൽ നിന്നും മോചിപ്പിക്കാൻ പ്രാപ്തമായ പ്രവർത്തനങ്ങളും പാതകളും ഏറ്റെടുക്കാൻ" വിശ്വാസികളെ ക്ഷണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: