വിദ്യാഭ്യാസം ആശയമല്ല മറിച്ച് ജീവിതമാണ്:ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
മാനുഷികവും, ആത്മീയവുമായ തലങ്ങളിൽ വിദ്യാർത്ഥികളെ അനുഗമിച്ചുകൊണ്ട് ഉത്ഥിതനായ ക്രിസ്തുവുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതും, തദനുസരണം കൂടുതൽ മനുഷ്യത്വം കൈവരിക്കുന്നതുമാണ് യഥാർത്ഥ വിദ്യാഭ്യാസം എന്ന ആശയം പങ്കുവച്ചുകൊണ്ട് ജൂൺ മാസം ഇരുപത്തിയെട്ടാം തീയതി സമൂഹ മാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ തന്റെ ഹ്രസ്വ സന്ദേശം പങ്കുവച്ചു.
സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്:
"വിദ്യാഭ്യാസം എന്നത് ഒരാളുടെ തലയിൽ ആശയങ്ങൾ നിറയ്ക്കുന്നതിലല്ല, മറിച്ച്, ഉയിർത്തെഴുന്നേറ്റ യേശുവുമായുള്ള സൗഹൃദം ഹൃദയത്തെ എത്രത്തോളം വിശാലമാക്കുകയും ജീവിതത്തെ കൂടുതൽ മാനുഷികമാക്കുകയും ചെയ്യുന്നുവെന്ന് കാണിച്ചു കൊടുത്തുകൊണ്ട് മാനുഷികവും ആത്മീയവുമായ വളർച്ചയുടെ പാതയിൽ വിദ്യാർത്ഥികളെ അനുഗമിക്കുന്നതും, പ്രോത്സാഹിപ്പിക്കുന്നതുമാണ്."
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: