പാപ്പാ : സ്നേഹമില്ലാതെ സത്യം പ്രഘോഷിക്കുന്നതിൽ ഭയപ്പെടണം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
"ചിലപ്പോൾ അസ്വസ്ഥതയുളവാക്കുമെങ്കിൽപ്പോലും, സത്യം പ്രഘോഷിക്കുന്നതിലല്ല നാം ഭയപ്പെടേണ്ടത്, എന്നാൽ സ്നേഹമില്ലാതെ, ഹൃദയ ശൂന്യമായി അത് ചെയ്യുന്നതിലാണ് നാം ഭയപ്പെടേണ്ടത്."
ആഗോള ആശയ വിനിമയ ദിനം എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ മെയ് ഇരുപത്തൊന്നാം തിയതി ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ഇറ്റാലിയൻ, ഇഗ്ലീഷ്,സ്പാനിഷ്, പോർച്ചുഗീസ്,ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകളിലാണ് ഈ ട്വിറ്റർ സന്ദേശം പാപ്പാ പങ്കുവച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: