പാപ്പാ : യേശു നമ്മുടെ മനുഷ്യ പ്രകൃതിയെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
"സ്വർഗ്ഗാരോഹണത്തോടെ, നവീനവും മനോഹരവുമായ ഒന്ന് സംഭവിച്ചു: യേശു നമ്മുടെ മനുഷ്യ പ്രകൃതിയെ സ്വർഗ്ഗത്തിലേക്ക്, അതായത് ദൈവത്തിങ്കലേക്ക് കൊണ്ടുപോയി. ഭൂമിയിൽ താൻ സ്വീകരിച്ച ആ മനുഷ്യപ്രകൃതി അവിടെ അവശേഷിപ്പിച്ചില്ല. അത് ദൈവത്തിലേക്ക് ആരോഹണം ചെയ്തു. അത് അവിടെ എന്നേക്കും നിലനിൽക്കും."
മെയ് ഇരുപത്തൊന്നാം തിയതി, സ്വർഗ്ഗാരോഹണത്തിരുന്നാൾ ദിനത്തിൽ പാപ്പാ ഇറ്റാലിയൻ, ലാറ്റിൻ, ജർമ്മൻ, ഇഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: