തിരയുക

ജപമാല ജപമാല  (ANSA)

കുടുംബ ജീവിതവും വിശ്വാസതൈലം ഒഴുക്കുന്ന കൊന്തനമസ്കാരവും !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം- കൊന്തജപം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജപമാല പ്രാർത്ഥന കുടുംബത്തിൽ വിശ്വാസത്തിൻറെ എണ്ണയും ആന്ദവും തീർന്നുപോകാതെ സൂക്ഷിക്കുന്നുവെന്ന് മാർപ്പാപ്പാ.

ശനിയാഴ്‌ച (06/05/23) “#പരിശുദ്ധജപമാല” (#HolyRosary)  എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

“അനുദിനം കുടുംബത്തിൽ പരിശുദ്ധ ജപമാല പ്രാർത്ഥന  ചൊല്ലുന്നത് അവിടെ  വിശ്വാസത്തിൻറെയും സന്തോഷത്തിൻറെയും എണ്ണ ഒരിക്കലും തീർന്നുപോകില്ല എന്ന് ഉറപ്പാക്കുകയും, ദൈവവുമായുള്ള കൂട്ടായ്മയിലായിരിക്കുന്ന കുടുംബാംഗങ്ങളുടെ ജീവിതത്തിൽ നിന്ന് ആ തൈലം ഒഴുകാൻ ഇടയാക്കുകയും ചെയ്യുന്നു ” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Pregare il #SantoRosario in famiglia quotidianamente fa sì che in essa non si esaurisca mai l’olio della fede e della gioia, che sgorga dalla vita dei suoi membri in comunione con Dio.

EN: Praying the #HolyRosary daily in the family guarantees that in that family the oil of faith and joy never runs out, but flows out of the life of its members who are in communion with God.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2023, 13:29