തിരയുക

ജീവിതം ഒരു യാത്ര ജീവിതം ഒരു യാത്ര 

ജീവിതം കർത്താവിലേക്കുള്ള യാത്രയാണ്: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

നമ്മുടെ കഴിവുകളുടെ പ്രകടനവേദിയല്ല ജീവിതമെന്നും മറിച്ച് അത് കർത്താവിൽ ഒന്നിച്ചു നിന്നുകൊണ്ട് സന്തോഷത്തോടെയുള്ള യാത്രായാണെന്നും എടുത്തു കാണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ മെയ് മാസം ഒൻപതാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"ജീവിതമെന്നത് നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദിയല്ല മറിച്ച് നമ്മെ സ്നേഹിക്കുന്നവനെ ലക്ഷ്യമാക്കിയുള്ള ഒരു യാത്രയാണ്.നമ്മുടെ ദൃഷ്ടികൾ കർത്താവിങ്കൽ ഉറപ്പിക്കുന്നതുമൂലം, നവമായ സന്തോഷത്തോടെ മുൻപോട്ടു പോകുവാനുള്ള ശക്തി നമുക്ക് ലഭിക്കും."

IT: La vita non è una dimostrazione di abilità, ma un viaggio verso Colui che ci ama: guardando al Signore, troveremo la forza per proseguire con gioia rinnovata.

EN: Life is not about showing off our abilities, but a journey towards the One who loves us: by keeping our gaze fixed on the Lord, we will find the strength needed to persevere with renewed joy.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 May 2023, 13:30