പ്രാർത്ഥനാ നിയോഗം മെയ് 2023 പ്രാർത്ഥനാ നിയോഗം മെയ് 2023 

പാപ്പാ: സഭാപ്രസ്ഥാനങ്ങൾക്കും സമൂഹങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുക!

ഫ്രാൻസീസ് പാപ്പായുടെ പ്രാർത്ഥനാ നിയോഗം - 2023 മെയ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭാ പ്രസ്ഥാനങ്ങൾ സഭയക്ക് ദാനവും സമ്പന്നതയുമാണെന്ന് മാർപ്പാപ്പാ.

രണ്ടാം തീയതി ചൊവ്വാഴ്ച (02/05/23) പരസ്യപ്പെടുത്തിയ മെയ്മാസത്തെ പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയൊയിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

സഭാ പ്രസ്ഥാനങ്ങൾക്കും സമൂഹങ്ങൾക്കും വേണ്ടി മെയ്മാസത്തിൽ പ്രത്യേകം പ്രാർത്ഥിക്കാൻ സഭാതനയരെ ക്ഷണിക്കുന്ന പാപ്പാ ഇപ്രകാരം പറയുന്നു:

സഭാ പ്രസ്ഥാനങ്ങൾ ഒരു ദാനമാണ്, അവ സഭയുടെ സമ്പത്താണ്. അതാണ് നിങ്ങൾ. ഈ പ്രസ്ഥാനങ്ങൾ സഭയെ നവീകരിക്കുന്നത് സുവിശേഷവത്ക്കരണ ദൗത്യത്തിനായുള്ള സേവനത്തിൽ സംവാദം നടത്താനുള്ള അവരുടെ കഴിവിനാലാണ്. സുവിശേഷത്തിൻറെ ആകർഷണീയതയും നവീനതയും പ്രടപിപ്പിക്കാനുള്ള നൂതന സരണികൾ അവയുടെ സിദ്ധിയിൽ അവ അനുദിനം വീണ്ടും കണ്ടെത്തുന്നു. അവ അത് ചെയ്യുന്നത് എങ്ങനെയാണ്? വ്യത്യസ്ത ഭാഷകൾ സംസാരിച്ചുകൊണ്ട്, അവ വിഭിന്നങ്ങളാണെന്നു തോന്നാം, എന്നാൽ, സർഗ്ഗാത്മകതയാണ് ഈ വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നത് – എല്ലായ്പോഴും അവ സ്വയം മനസ്സിലാക്കുകയും സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്നു.

ഉൾവലിയലിൻറെതായ എല്ലാത്തരം പ്രലോഭനങ്ങളും ഒഴിവാക്കാൻ മെത്രാന്മാർക്കും ഇടവകകൾക്കും സേവനമേകുന്നതിനായി അവ പ്രവർത്തിക്കുന്നു... കാരണം ഈ ഉൾവലിയൽ  അപകടകരമാണ്, അല്ലേ? പരിശുദ്ധാത്മാവിൻറെ പ്രേരണയോടും ഇന്നത്തെ ലോകത്തിൻറെ വെല്ലുവിളികളോടും മാറ്റങ്ങളോടും പ്രതികരിച്ചുകൊണ്ട് എപ്പോഴും പ്രസ്ഥാനത്തിൽ തുടരുക. സഭയോടുള്ള ഐക്യത്തിൽ നിലകൊള്ളുക, കാരണം ഐക്യം പരിശുദ്ധാത്മാവിൻറെ ദാനമാണ്. സഭാപ്രസ്ഥാനങ്ങളും സമൂഹങ്ങളും അനുദിനം അവയുടെ ദൗത്യം, സുവിശേഷവത്ക്കരണ ദൗത്യം വീണ്ടും കണ്ടെത്തുന്നതിനും അവയുടെ സിദ്ധികൾ ലോകത്തിൻറെ ആവശ്യങ്ങൾക്കായി, സേവനത്തിനായി വിനിയോഗിക്കുന്നതിനും വേണ്ടി നമുക്ക്  പ്രാർത്ഥിക്കാം.

പ്രാർത്ഥനാ നിയോഗം

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 May 2023, 16:00