അന്താരാഷ്ട്ര സമൂഹങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാം: പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
യുദ്ധങ്ങളും, കലഹങ്ങളും മൂലം ഏറെ കലുഷിതമായ ലോകത്തിൽ സമാധാനം പുനഃസ്ഥാപിക്കുവാനും,പീഡനമനുഭവിക്കുന്നവർക്ക് കൈത്താങ്ങേകുവാനും അന്താരാഷ്ട്രസമൂഹങ്ങൾ തയാറാവണമെന്നും, അതിനായുള്ള മുന്കൈ എടുക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ മെയ് മാസം മുപ്പതാം തീയതി സമൂഹ മാധ്യമമായ ട്വിറ്ററിൽ ഹ്രസ്വ സന്ദേശമയച്ചു.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
പീഡനം നിർത്തലാക്കാനും, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ ഉറപ്പുനൽകാനും അന്താരാഷ്ട്ര സമൂഹം സ്വയം പ്രതിജ്ഞാബദ്ധരാകാൻ നമുക്ക് ഒന്നിച്ച് പ്രാർത്ഥിക്കാം.
#PrayerIntention #ClickToPray എന്നീ ഹാഷ്ടാഗുകളോടു കൂടി പങ്കുവയ്ക്കപ്പെട്ട പപ്പയുടെ ട്വിറ്റർ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: