തിരയുക

ലൗദാത്തോ സി മൂവ്മെന്റ് പ്രതിനിധികൾക്കൊപ്പം പാപ്പാ ലൗദാത്തോ സി മൂവ്മെന്റ് പ്രതിനിധികൾക്കൊപ്പം പാപ്പാ  (@VaticanMedia)

പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിന് കൂട്ടായ്മ ആവശ്യം: പാപ്പാ

മെയ് മാസം ഇരുപത്തിരണ്ടാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ പാരിസ്ഥിതികോന്മുഖമായ ചാക്രികലേഖനം 'ലൗദാത്തോ സി' യുടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്  ആഗോള തലത്തിൽ ആഘോഷിക്കുന്ന ലൗദാത്തോ സി വാരാചരണത്തിന് മെയ് മാസം ഇരുപത്തിയൊന്നാം തീയതി തുടക്കമായി.കാലാവസ്ഥാവ്യതിയാനങ്ങളാൽ ഉടലെടുത്ത അടിയന്തരമായ സാഹചര്യങ്ങളെ ഒഴിവാക്കുവാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്ന രാഷ്ട്രത്തലവന്മാരിൽ പ്രധാനപ്പെട്ട വ്യക്തിത്വവും  ഫ്രാൻസിസ് പാപ്പായുടേതാണ്. ഈ വാരാചരണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് മെയ് മാസം ഇരുപത്തിരണ്ടാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം പങ്കുവച്ചു.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

ഇന്നലെ, #ലൗദാത്തോ സി വാരം  ആരംഭിച്ചു. നമ്മുടെ പൊതു ഭവനമായ ഭൂമിഗ്രഹത്തിന്റെ  പരിപാലനത്തിൽ സഹകരിക്കാൻ ഞാൻ എല്ലാവരേയും ക്ഷണിക്കുന്നു. നമ്മുടെ കഴിവുകളും സർഗ്ഗാത്മകതയും സമന്വയിപ്പിക്കേണ്ടത് ഏറെ അത്യന്താപേക്ഷിതമാണ്! LaudatoSiWeek.org

IT: Ieri è iniziata la #SettimanaLaudatoSi. Invito tutti a collaborare per la cura del pianeta, la nostra casa comune: c’è tanto bisogno di mettere insieme competenze e creatività! LaudatoSiWeek.org/it

EN: Yesterday, #LaudatoSiWeek began. I invite everyone to collaborate in the care of our common home. There is such a need to put our capabilities and creativity together! LaudatoSiWeek.org

#ലൗദാത്തോസിവാരം എന്ന ഹാഷ്‌ടാഗോടുകൂടി പങ്കുവച്ച ട്വിറ്റർ സന്ദേശം ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ പങ്കുവയ്ക്കപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 മേയ് 2023, 17:02