പാപ്പാ: ശാസ്ത്രം വെളിപ്പെടുത്തുന്ന ഗർഭസ്ഥ ശിശുവിന്റെ സ്വരം ശ്രവിക്കാം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഇറ്റലിയിലെ കൊരിയരെ ദെല്ല സേര എന്ന പത്രം പുസ്തകത്തെക്കുറിച്ചെഴുതിയ മുന്നാസ്വാദനത്തിൽ പ്രത്യയശാസ്ത്രപരമായ തടസ്സങ്ങളില്ലാതെ ഈ വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകളെയാണ് പുസ്തകം ലക്ഷ്യമിടുന്നത് എന്നാണ് നിരൂപണം.
ഓരോരുത്തരും ലോകത്തിലേക്ക് വരുന്നതിന്റെ അത്ഭുതവും സന്തോഷവും വായനക്കാരനെ ഓർമ്മിപ്പിക്കാനാണ് ഈ പുസ്തകം ലക്ഷ്യമിടുന്നതെന്ന് പാപ്പാ തന്റെ ആമുഖത്തിൽ രേഖപ്പെടുത്തുന്നു.
എല്ലാവരുടെയും ഏറ്റവും വലിയ ജീവിക്കാനുള്ള അവകാശത്തിന്റെ ഉടമയായി,ജനിക്കാനിരിക്കുന്ന ജീവനെ നോക്കുന്നതിന്റെ സൗന്ദര്യം ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു. അത് മനോഹരമാണ്, കാരണം, പ്രകൃതി അതിന്റെ മനോഹരമായ ഗതിയിൽ വിസ്മയം ജനിപ്പിക്കുകയും പരിചരണത്തിനും, സംരക്ഷണത്തിനും സ്വാഗതം ചെയ്യുന്നതിന് നമ്മെ വിളിക്കുകയും ചെയ്യുന്നു, പാപ്പാ എഴുതി.
ഈ പുസ്തകത്തിന്റെ വിഷയത്തെ അഭിസംബോധന ചെയ്യുമ്പോൾ, എല്ലാറ്റിനുമുപരിയായി, ഗർഭച്ഛിദ്രത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് ഏതെങ്കിലും ഒരു വിശ്വാസത്തിന്റെയോ ചിന്താപാരമ്പര്യത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രമല്ല, ശാസ്ത്രം നൽകുന്ന സോപാധികമായ സംഭാവനകളിലൂടെയും കൂടി ചിന്തിക്കാൻ താൻ ലോകമെമ്പാടുമുള്ള എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പാ തന്റെ ആമുഖത്തിൽ എഴുതുന്നു. ഇത് വിശാലവും മഹത്തായതുമായ ബഹുമുഖ മാനവികത പങ്കിടുന്ന തന്റെ സഹോദരീസഹോദരന്മാരുമായി ചർച്ച നടത്താനുള്ള സുദൃഢവും എന്നാൽ ശാന്തവുമായ അഭ്യർത്ഥനയാണ്.
ഭ്രൂണശാസ്ത്രത്തിൽ വിദഗ്ധനും മിക്സഡ് ബയോ എത്തിക്സിന്റെ കമ്മിറ്റികളിൽ സജീവവുമായ ശാസ്ത്രജ്ഞൻ നൽകുന്ന സംഭാവനകളാണ് ഈ പുസ്തകത്തിന്റെ കേന്ദ്രം. സഹസ്രാബ്ദങ്ങളായി പ്രകൃതി നന്നായി ക്രമീകരിക്കുന്ന പരിണാമത്തിന്റെ പ്രക്രിയകളാൽ നയിക്കപ്പെടുന്ന ഭ്രൂണത്തിന്റെ സ്വരം "ശ്രവിച്ചുകൊണ്ട്" അവന്റെയോ അവളുടെയോ സ്വഭാവത്തെക്കുറിച്ചും,ഏകത്വത്തെക്കുറിച്ചും, അവനോ അവളോ നേരിടുന്ന എല്ലാ ഭീക്ഷണികളെയും അവ എങ്ങനെ അഭിമുഖികരിക്കുന്നു എന്നതിനെകുറിച്ചും നമ്മോടു ചോദിച്ചു കൊണ്ട് ഗർഭച്ഛിദ്രത്തിന്റെ പ്രമേയത്തിലേക്ക് മടങ്ങാനുള്ള എന്റെ ക്ഷണം മറ്റ് രചയിതാക്കൾക്കൊപ്പം അദ്ദേഹം സ്വീകരിച്ചു.
"നമുക്ക് ജനിക്കുക എന്ന അത്ഭുതത്തിലേക്ക് മടങ്ങാം" എന്ന് രചയിതാക്കൾ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തിൽ, ജനിക്കാനിരിക്കുന്ന ജീവനെ അഭിമുഖീകരിക്കുന്ന എല്ലാവരോടും ഗർഭഛിദ്രം പോലുള്ള ഒരു ദുരന്തത്തിൽ അന്തിമമായി എത്തിച്ചേരരുതെന്ന് താൻ അഭ്യർത്ഥിക്കുകയാണെന്നും ഏറ്റവും ദുർബലരിൽ നിന്നാരംഭിച്ച് സകലരുടേയും അന്തസ്സിനെ സംരക്ഷിക്കാൻ സമർപ്പിക്കുന്ന ഒരു സമൂഹത്തിന്റെ എല്ലാ പിന്തുണയും ജനിക്കാനിരിക്കുന്ന കുഞ്ഞിനും അമ്മയ്ക്കും നൽകാൻ കഴിയുമെന്ന് തനിക്കു തോന്നുന്നുവെന്നും പാപ്പാ എഴുതി.
ചുരുക്കിപ്പറഞ്ഞാൽ, ഗർഭസ്ഥ ശിശുവിന്റെ ദൗർബല്യത്തിലും പ്രായമായവരുടെ ഏകാന്തതയിലും, അടിസ്ഥാന കാര്യങ്ങൾ നഷ്ടപ്പെടുകയും വികസനത്തിനുള്ള സാധ്യതകൾ ഇല്ലാതായി തീരുകയും ചെയ്യുന്ന നിരവധി പേരനുഭവിക്കുന്ന ലജ്ജാകരമായ ദാരിദ്ര്യത്തിലും, യുദ്ധങ്ങളുടെ ഇരകളായവരുടെ കഷ്ടപ്പാടിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണപ്പെടുന്ന നിരാശയും പീഡനവും ഉണ്ടാക്കുന്ന കുടിയേറ്റ യാഥാർത്ഥ്യവും തുടങ്ങി എല്ലാ മേഖലകളിലും, ജീവന്റെ ഓരോ ഘട്ടത്തിലും, വലിച്ചെറിയൽ സംസ്കാരത്തെ നിരാകരിക്കുന്ന ഒരു സമൂഹത്തിൽ നിരപരാധികളായ നിരവധി ഇരകൾക്ക് വേണ്ടി, ജീവൻ എന്ന ഈ "അത്ഭുത"ത്തെക്കുറിച്ച് ഒരുമിച്ച് ചർച്ച ചെയ്യാനും ചിന്തിക്കാനും തയ്യാറുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പാപ്പാ തന്റെ ആമുഖത്തിൽ ആശംസിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: