തിരയുക

സന്തോഷദായകനായ പരിശുദ്ധാത്മാവ് സന്തോഷദായകനായ പരിശുദ്ധാത്മാവ് 

പരിശുദ്ധാത്മാവ് സന്തോഷത്തിന്റെ ഉറവിടം: ഫ്രാൻസിസ് പാപ്പാ

പെന്തക്കോസ്താ തിരുനാളുമായി ബന്ധപ്പെട്ട് മെയ് 27 ശനിയാഴ്ച ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവമനുഷ്യബന്ധത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യം എടുത്തു പറഞ്ഞും, ദൈവത്തോടൊപ്പമെങ്കിൽ നമുക്ക് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാമെന്ന് ഉദ്ബോധിപ്പിച്ചും ഫ്രാൻസിസ് പാപ്പായുടെ സന്ദേശം. മെയ് 27 ശനിയാഴ്ചയാണ് പെന്തക്കോസ്താ തിരുനാളിന് മുന്നോടിയായി ഫ്രാൻസിസ് പാപ്പാ ട്വിറ്റർ സന്ദേശം നൽകിയത്.

"ദൈവവുമായുള്ള ബന്ധത്തിൽ നിന്ന് ജനിക്കുന്ന സന്തോഷത്തിന്റെ ഉറവിടം പരിശുദ്ധാത്മാവാണ്. കഷ്ടപ്പാടുകളിലും, ഇരുണ്ട രാത്രികളിലും, നാം ഒറ്റയ്ക്കല്ലെന്നും, പരാജിതരോ, തോൽപ്പിക്കപ്പെട്ടവരോ അല്ലെന്നും, അവൻ നമ്മോടൊപ്പമുണ്ടെന്നും മനസ്സിലാകുന്നതിലൂടെയാണ് ഈ സന്തോഷം ഉളവാകുന്നത്. അവനോടൊപ്പം എല്ലാം, വേദനയുടെയും മരണത്തിന്റെയും അഗാധതകൾ പോലും മറികടക്കാൻ ആനമുക്ക് സാധിക്കും" എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

EN: The Holy Spirit is the source of joy, born of our relationship with God, from knowing that we are not alone, lost or defeated even amid struggles and dark nights, because He is with us. We can overcome everything with God, even the abyss of pain and death.

IT: Lo Spirito Santo è sorgente di gioia, che nasce dalla relazione con Dio, dal sapere che, pur nelle fatiche e nelle notti oscure, non siamo soli, persi o sconfitti, perché Lui è con noi. E con Lui possiamo superare tutto, persino gli abissi del dolore e della morte.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2023, 16:48