തിരയുക

സ്വർലോക രാജ്ഞീ ആനന്ദിച്ചാലും  പ്രാർത്ഥന നയിക്കുന്ന പാപ്പാ.   സ്വർലോക രാജ്ഞീ ആനന്ദിച്ചാലും പ്രാർത്ഥന നയിക്കുന്ന പാപ്പാ.   (Vatican Media)

പാപ്പാ: ആദ്യം കല്ലറയിലെത്തിയതുകൊണ്ട് കർത്താവിനെ കണ്ടു

ഉയിർപ്പു തിരുനാൾ ദിവ്യപൂജയിലെ സുവിശേഷ ഭാഗത്തിൽ ഉയർത്തെഴുന്നേറ്റ യേശുവും സ്ത്രീകളുമായുള്ള കൂടിക്കാഴ്ച വിവരിച്ച പരിശുദ്ധ പിതാവ് യേശുവിന്റെ ശിഷ്യകളായിരുന്ന അവരാണ് ഉയർത്തെഴുന്നേറ്റ യേശുവിനെ ആദ്യം കണ്ടുമുട്ടാൻ കഴിഞ്ഞവർ എന്ന് വിശദീകരിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഉത്ഥിതനായ യേശുവിനെ സ്ത്രികൾക്ക് കാണാ൯ കഴിഞ്ഞത് ആദ്യം കല്ലറയിലെത്തിയതുകൊണ്ടാണ് എന്ന് പാപ്പാ പറഞ്ഞു. മറ്റെല്ലാ ശിഷ്യരെയും പോലെ യേശുവിന് ഇപ്രകാരം ഒരന്ത്യം വന്നതിൽ അവരും ദു:ഖിതരായിരുന്നു എങ്കിലും മറ്റുള്ളവരെപ്പോലെ ദു:ഖത്താലും ഭയത്താലും മരവിച്ച് അവർ വീട്ടിൽ തന്നെ ചടഞ്ഞുകൂടിയില്ല. അതിരാവിലെ, സൂര്യോദയത്തോടെ, സുഗന്ധദ്രവ്യങ്ങളുമായി യേശുവിന്റെ ശരീരത്തെ ബഹുമാനിക്കാൻ അവർ പുറപ്പെട്ടു. മുദ്രവച്ച കല്ലറയുടെ കല്ല് ആരു നീക്കും എന്ന ചോദ്യം ഉള്ളിലുണ്ടായിരുന്നു (മർക്കോ16:1-3) എന്നിരുന്നാലും സ്നേഹത്തിന്റെ ആ പ്രവർത്തി ചെയ്യാൻ തയ്യാറായ അവരുടെ ആഗ്രഹം എല്ലാറ്റിനേക്കാളും മുന്നിൽ നിൽക്കുന്നു എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. നിരാശരാകാതെ അവരുടെ ഭയത്തിൽ നിന്നും ഉൽകണ്ഠയിൽ നിന്നും അവർ പുറത്തു കടക്കുന്നു. ഇതാണ് ഉത്ഥിതനെ കണ്ടെത്താനുള്ള വഴിയെന്ന് പാപ്പാ പറഞ്ഞു.

സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന രംഗത്തിലൂടെ കടന്നുപോയ ഫ്രാൻസിസ് പാപ്പാ സ്ത്രീകൾ കാണുന്ന ഒഴിഞ്ഞ കല്ലറയും അതിനെക്കുറിച്ച് ശിഷ്യരെ അറിയിക്കാനുള്ള അവരുടെ ഓട്ടത്തെയും എടുത്തു പറത്തു. ഈ കാര്യം അറിയിക്കാൻ പുറപ്പെടുമ്പോഴാണ് യേശു അവർക്ക് പ്രത്യക്ഷനാകുന്നത് എന്ന് ചൂണ്ടിക്കാണിച്ച പാപ്പാ അവനെ പ്രലോഷിക്കാൻ പുറപ്പെടുമ്പോൾ യേശു അവരെ കണ്ടെത്തുന്നത് പ്രത്യേകം ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു. പലപ്പോഴും ദൈവത്തോടു സമീപസ്ഥരായിരിക്കാൻ നമ്മൾ ദൈവത്തെ നമ്മോടു ചേർത്തു പിടിക്കുന്നതാണ് നല്ലതെന്ന് ചിന്തിക്കും, കാരണം, നമ്മൾ സ്വയം തുറന്നു കാട്ടുകയും സംസാരിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ ന്യായവിധികളും വിമർശനങ്ങളും ഉയരുകയും പല ചോദ്യങ്ങൾക്കും പ്രകോപനങ്ങൾക്കും ഉത്തരം നൽകാൻ കഴിയാതെ വരികയും ചെയ്തേക്കാം. അതു കൊണ്ട് മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് കരുതും. എന്നാൽ അവനെ പ്രഘോഷിക്കുമ്പോഴാണ് കർത്താവ് വരുന്നത് എന്ന് ചൂണ്ടിക്കാണിച്ച പരിശുദ്ധ പിതാവ് ഇതാണ് ആ സ്ത്രീകൾ നമ്മെ പഠിപ്പിക്കുന്നതെന്നും വിശദമാക്കി. യേശുവിന് സാക്ഷ്യം വഹിക്കുമ്പോഴാണ് അവനെ കണ്ടുമുട്ടുക. യേശു വെറും ഒരു നല്ല വാർത്തയോ, ജീവിതത്തിന്റെ തന്നെ ഏറ്റവും നല്ല വാർത്തയോ മാത്രമല്ല മറിച്ച് ജീവൻ തന്നെയാണ്, അവൻ "ഉയിർപ്പും ജീവനുമാണ്'' (യോഹ 11,25). ഓരോ പ്രാവശ്യവും ബഹുമാനത്തോടും സ്നേഹത്തോടും കൂടെ പങ്കുവയ്ക്കേണ്ട ഏറ്റവും നല്ല ദാനമായി അവനെ പ്രലോഷിക്കുമ്പോഴും യേശു നമ്മിൽ കൂടുതലായി വസിക്കും.

മുദ്രവച്ച കല്ലറയാണെന്നറിഞ്ഞിട്ടും, നഗരം മുഴുവൻ കുരിശിൽ കിടന്ന യേശുവിനെ കണ്ടിരുന്നുവെങ്കിലും അവൻ ജീവിക്കുന്നു എന്ന് പ്രഘോഷിക്കാൻ അവർ പുറപ്പെടുന്നു എന്ന് വീണ്ടും സുവിശേഷത്തിലെ സ്ത്രീകളെക്കുറിച്ചുള്ള വിചിന്തനത്തിലേക്ക് തിരിച്ചു വന്ന പാപ്പാ പറഞ്ഞു. സത്യത്തിൽ യേശുവിനെ കണ്ടെത്തിയാൽ ഒന്നും നമ്മെ അവനെ പ്രഘോഷിക്കുന്നതിൽ നിന്ന് പിടിച്ചു നിറുത്തുകയില്ല. 

എന്നാണ് നമ്മൾ ഏറ്റവും അവസാനം യേശുവിന് സാക്ഷ്യം വഹിച്ചതെന്നും, നമ്മൾ കണ്ടെത്തുന്ന വ്യക്തികളിൽ  അവനെ  പ്രഘോഷിക്കുന്നതിലുള്ള സന്തോഷം ലഭിക്കാൻ എന്താണ് നമ്മൾ ചെയ്യുന്നതെന്നും, നമ്മെക്കുറിച്ച് ചിന്തിക്കുന്ന ഒരാൾക്ക് നമ്മൾ ശാന്തരം, സന്തോഷവാൻമാരും നല്ലവരുമായിരിക്കുന്നത് യേശുവിനെ കണ്ടെത്തിയതുകൊണ്ടാണ് എന്ന് പറയാൻ കഴിയുമോ എന്നും സുവിശേഷത്തിലെ ആ സ്ത്രീകളുടെ അനുഭവത്തിന്റെ മുന്നിൽ നിന്നുകൊണ്ട് ചോദിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. സുവിശേഷത്തിന്റെ സന്തോഷത്തിന്റെ പ്രഘോഷകരാകാൻ നമ്മെ സഹായിക്കാൻ പരിശുദ്ധ കന്യകയോടപേക്ഷിക്കാമെന്ന് പറഞ്ഞു കൊണ്ടാണ് പാപ്പാ അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 April 2023, 15:17