പാപ്പാ: ദൈവത്തെ സ്തുതിക്കുമ്പോൾ ആത്മാവ് ശുദ്ധീകരിക്കപ്പെടുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“ദൈവത്തെ സ്തുതിക്കുക എന്നാൽ ശുദ്ധ വായു ശ്വസിക്കുന്നത് പോലെയാണ്; അത് കഷ്ടതയുടെയും ഇരുളിന്റെയും നിമിഷങ്ങളുടെ തടവറയിലാകാതെ നിന്റെ ആത്മാവിനെ ശുദ്ധീകരിക്കുകയും അകലങ്ങളിലേക്ക് നോക്കാൻ ഇടയാക്കുകയും ചെയ്യുന്നു.”
ഏപ്രിൽ ഇരുപത്തൊന്നാം തിയതി ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ലാറ്റിന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ജർമ്മ൯, അറബി എന്നീ ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: