പാപ്പാ: യുദ്ധത്തിന്റെ ഇരകൾക്കായി പ്രാർത്ഥിക്കാം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
"മനുഷ്യ കരങ്ങളാൽ ക്രൂരമായ മരണത്തിന്റെ ഞെട്ടലനുഭവിക്കാൻ ഈ ലോകത്തിന് ഒരിക്കലും ഇടവരാതിരിക്കട്ടെ എന്നും മറിച്ച് തന്റെ കൃപയാൽ നൽകപ്പെടുന്നതും നവീകരിക്കുന്നതുമായ ജീവിതത്തിന്റെ അത്ഭുതം അനുഭവിക്കാൻ ഇടയാകട്ടെ എന്നും ദൈവത്തോടു അഭ്യർത്ഥിച്ചു കൊണ്ട് ഭയാനകമായ രീതിയിൽ മരണം വിതയ്ക്കുന്നതു തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഇരകൾക്കായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം."
ഏപ്രിൽ പതിനാറാം തീയതി കരുണയുടെ ഞായറാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിൽ ഇറ്റാലിയൻ, ഇംഗ്ലീഷ്, പോർച്ചുഗീസ്, അറബി, സ്പാനിഷ്, ലാറ്റിൻ എന്നീ ഭാഷകളിൽ #നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: