പാപ്പാ: ഉപേക്ഷിക്കപ്പെട്ട ക്രിസ്തു ഉപേക്ഷിക്കപ്പെട്ടവരെ സ്നേഹിക്കാ൯ പ്രേരിപ്പിക്കുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ക്രിസ്തു ഉപേക്ഷിക്കപ്പെട്ട എല്ലാവരിലും അവനെ അന്വേഷിക്കാനും സ്നേഹിക്കാനും പ്രേരിപ്പിക്കുന്നു. കാരണം, അവരിൽ ആവശ്യക്കാർ മാത്രമല്ല അവനും കൂടിയുണ്ട് - ഉപേക്ഷിക്കപ്പെട്ട യേശു- നമ്മുടെ മാനുഷികാവസ്ഥയുടെ ഏറ്റം അടിത്തട്ടിലിറങ്ങിച്ചെന്ന് നമ്മെ രക്ഷിച്ചവൻ.”
ഏപ്രിൽ രണ്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ #PalmSunday എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: