ദൈവീക മഹത്വം നാം സ്വപ്നം കാണണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ദൈവീകമായ മഹത്വമാണ് ഓരോ ക്രിസ്ത്യാനിയും തങ്ങളുടെ ജീവിതത്തിൽ സ്വപ്നം കാണേണ്ടതെന്നും, അതിനായി ഉപവിപ്രവർത്തനങ്ങൾക്കായി കൂടുതൽ താത്പര്യമുള്ളവരാകണമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"യഥാർത്ഥമായ മഹത്വം നാം സ്വപ്നം കാണുന്നുവെങ്കിൽ, അത് നൈമിഷികമായ ലൗകീക മഹത്വമല്ല മറിച്ച് ദൈവീകമായ മഹത്വമായിരിക്കണം. ഇതിനായി നാം തെരഞ്ഞെടുക്കേണ്ട വഴിയോ ഉപവിപ്രവർത്തനങ്ങളുടേതും. കാരണം മറ്റേതു കാര്യങ്ങളെക്കാളും ദൈവത്തെ മഹത്വപ്പെടുത്തുവാൻ ഉതകുന്ന മാർഗം ഉപവിപ്രവർത്തനങ്ങളുടേതാണ്."
IT: Se hai sogni di vera gloria, non della gloria del mondo che viene e va, ma della gloria di Dio, questa è la strada: le opere di #misericordia danno gloria a Dio più di ogni altra cosa.
EN: If you have dreams of true glory, not the glory of this passing world, but of the glory of God, this is the path to follow: the works of #mercy give glory to God more than any other thing.
#കരുണ എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ ട്വിറ്റര്‍ സന്ദേശം കുറിച്ചത്. വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: