പരീക്ഷണവിധേയമായ ലോകത്തിന് ദൈവിക കരുണ ആവശ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവത്തിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ലോകത്തിന് ദൈവിക കരുണലഭിക്കുന്നതിനായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.
വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ രണ്ടായിരാമാണ്ടിൽ ഏർപ്പെടുത്തിയതും അനുവർഷം ഉയിർപ്പുതിരുന്നാൾ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച ആചരിക്കപ്പെടുന്നതുമായ ദൈവിക കരുണയുടെ ഞായർ, പതിനാറാം തീയതി, ഞായറാഴ്ച ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, ശനിയാഴ്ച (15/04/23), #നമുക്ക് ഒരുമിച്ച്പ്രാർത്ഥിക്കാം (#PrayTogether) #ദൈവികകരുണ (#DivineMercy) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ക്ഷണം നല്കിയിരിക്കുന്നത്.
“ഇന്ന് ലോകം യുദ്ധങ്ങളാൽ എന്നും ഉപരിയുപരി പരീക്ഷിക്കപ്പെടുകയും ദൈവത്തിൽ നിന്ന് അകന്നുപോകുകയും ചെയ്യുന്ന സാഹചര്യത്തിൽ, നമുക്ക് പിതാവിൻറെ കാരുണ്യം കൂടുതൽ ആവശ്യമാണ്.#നമുക്ക് ഒരുമിച്ച്പ്രാർത്ഥിക്കാം #ദൈവികകരുണ” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 5 കോടിയി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Oggi che il mondo è sempre più provato dalle guerre e si allontana da Dio, abbiamo ancora più bisogno della misericordia del Padre. #PreghiamoInsieme #DivinaMisericordia
EN: Today, with the world torn always more by war, distancing itself from God, we have all the more need of the Father's mercy. Let us #PrayTogether #DivineMercy
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: