തിരയുക

ഉത്ഥിതൻ ഉത്ഥിതൻ 

ക്രിസ്തുവിനെ പ്രഘോഷിക്കുമ്പോൾ ക്രിസ്തു നമ്മെ തേടി വരുന്നു!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

'മാലാഖയുടെ തിങ്കൾ' എന്നറിയപ്പെടുന്ന ഈസ്റ്റർ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച്ച ഏപ്രിൽ മാസം 10 ആം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ പങ്കുവച്ച സന്ദേശത്തിൽ, ക്രിസ്തുവിന്റെ ഉയിർപ്പിന്റെ സന്തോഷവാർത്ത അറിയിക്കാൻ ചെന്ന സ്ത്രീകൾക്ക്  ഉത്ഥിതൻ തന്നെത്തന്നെ വെളിപ്പെടുത്തുന്ന വലിയ കാരുണ്യത്തെ എടുത്തു പറഞ്ഞു.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

 #ഇന്നത്തെ സുവിശേഷം  (മത്തായി 28,8-15) ഉത്ഥാനദിവസം  പ്രഭാതത്തിൽ ഉയിർത്തെഴുന്നേറ്റ യേശുവുമായുള്ള സ്ത്രീകളുടെ കൂടിക്കാഴ്ച നമ്മെ പുനരുജ്ജീവിപ്പിക്കുന്നു. അത് മറ്റുള്ളവരെ അറിയിക്കാൻ പോകുമ്പോൾ യേശു അവരെ കണ്ടുമുട്ടുന്നു. ഇത് മനോഹരമാണ്: നാം കർത്താവിനെ പ്രഖ്യാപിക്കുമ്പോൾ, കർത്താവ് നമ്മുടെ അടുക്കൽ വരുന്നു. #ഈസ്റ്റർ

# ഈസ്റ്റർ  എന്ന ഹാഷ്‌ടാഗോടു കൂടി പങ്കുവച്ച പാപ്പായുടെ ട്വിറ്റർ സന്ദേശം  അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 April 2023, 12:16