സഹോദരകൂട്ടായ്മ ദൈവത്തിങ്കലേക്കു നയിക്കുന്നു:പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
വിശുദ്ധ മാർക്കോസ് സുവിശേഷകന്റെ തിരുനാൾ ദിനമായ ഏപ്രിൽ മാസം ഇരുപത്തിയഞ്ചാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ പങ്കുവച്ച സന്ദേശത്തിൽ ഒരിക്കൽ കൂടി കൂട്ടായ്മയിലുള്ള ക്രിസ്തീയ സാഹോദര്യത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. ദൈവമക്കളുടെ നിലയെ തിരിച്ചറിയുവാനുള്ള രണ്ടു മാർഗങ്ങൾ: ഒരേ പിതാവിന്റെ മക്കളാണ് എല്ലാവരും എന്ന തിരിച്ചറിവും, പരസ്പരം എല്ലാവരും സഹോദരങ്ങൾ ആണെന്നുള്ള തിരിച്ചറിവുമാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. അതിനാൽ ഏകനായി ദൈവത്തിങ്കലേക്കു കടന്നു വരുവാൻ നമുക്ക് സാധിക്കുകയില്ല മറിച്ച് കൂടായ്മയുടെ ഐക്യത്തിലാണ് നാം ദൈവസന്നിധിയിലേക്ക് കടന്നു ചെല്ലേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"നാം ഒരേ പിതാവിന്റെ മക്കളും,പരസ്പരം സഹോദരങ്ങളെന്നുമുള്ള തിരിച്ചറിവുണ്ടാകുമ്പോൾ, ദൈവമക്കളാണെന്നുള്ള കണ്ടെത്തൽ സാധ്യമാകുന്നു. അതിനാൽ ഒരു സമൂഹത്തിന്റെ ഭാഗമാകുക എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ്. ആരും ഒറ്റയ്ക്ക് കർത്താവിന്റെ അടുക്കലേക്ക് പോകുന്നില്ല."
IT: Scopriamo di essere figli di Dio nel momento in cui ci scopriamo fratelli, figli dello stesso Padre. Per questo è indispensabile essere inseriti in una comunità in cammino. Non si va al Signore da soli.
EN: We discover we are children of God at the moment we discover we are brothers and sisters, children of the same Father. This is why it is essential to be part of a journeying community. No one goes to the Lord alone.
ലോകത്തിൽ ഏറ്റവും കൂടുതൽ അനുയായികളുള്ള പാപ്പായുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഹ്രസ്വസന്ദേശങ്ങൾ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: