നമ്മുടെ പ്രത്യാശയുടെ നാമമാണ് യേശു: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
കർത്താവിന്റെ ഉത്ഥാനത്തിന്റെ മഹനീയത ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു കൊണ്ടും, പ്രത്യാശകൾ ക്രിസ്തുവിൽ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ടും സമൂഹമാധ്യമമായ ട്വിറ്ററിൽ ഏപ്രിൽ മാസം പതിനെട്ടാം തീയതി ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
നമ്മുടെ പ്രത്യാശയുടെ പേരാണ് യേശു.അവൻ ജീവിച്ചിരിക്കുന്നു, തിന്മയ്ക്ക് അവന്റെ മേൽ അധികാരമില്ല. പരാജയത്തിന് നമ്മുടെ നവീകരണത്തെ തടസപ്പെടുത്തുക സാധ്യമല്ല. മരണം പുതിയ ഒരു ജീവനിലേക്കുള്ള വഴിയായും മാറുന്നു. #ഈസ്റ്റർ
IT: La nostra speranza si chiama Gesù. Egli è vivo e con Lui il male non ha più potere, il fallimento non può impedirci di ricominciare e la morte diventa passaggio per l’inizio di una vita nuova. #Pasqua
EN: Our hope is called Jesus. He is alive and evil has no more power over Him. Failure cannot prevent us from beginning again, and death becomes the passage to the beginning of a new life. #Easter
# ഈസ്റ്റർ എന്ന ഹാഷ്‌ടാഗോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട പാപ്പായുടെ ട്വിറ്റർ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: