ദൈവത്തിനറെ നോട്ടം തെറ്റുകൾ നിറഞ്ഞ നമ്മുടെ ഭൂതകാലത്തിലേക്കല്ല, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവം നമ്മുടെ ഭാവിയിലേക്ക് ഉറ്റുനോക്കുന്നുവെന്ന് പാപ്പാ.
വ്യാഴാഴ്‌ച (20/04/23) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ദൈവം നമ്മോടു വർത്തിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്നതിന് ഇങ്ങനെ കുറിച്ചിരിക്കുന്നത്.
“ദൈവത്തിനറെ നോട്ടം ഒരിക്കലും, തെറ്റുകൾ നിറഞ്ഞ നമ്മുടെ ഭൂതകാലത്തിൽ അവസാനിക്കുന്നില്ല, എന്നാൽ നമുക്ക് എന്തായിത്തീരാൻ കഴിയുമോ അതിലേക്ക് അവിടന്ന് അനന്തമായ ആത്മവിശ്വാസത്തോടെ നോക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Lo sguardo di Dio non si ferma mai al nostro passato pieno di errori, ma guarda con infinita fiducia a ciò che possiamo diventare.
EN: God's gaze never stops with our past filled of errors, but looks with infinite confidence at what we can become.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: