തിരയുക

ഭൗമ ദിനാചരണം ഭൗമ ദിനാചരണം 

ഭൂമിയുടെ പരിപാലന ദൗത്യം നിക്ഷിപ്തമായ ദൈവമക്കൾ നമ്മൾ!

ഭൗമ ദിനാചരണത്തിന് ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭൂമിയെ പരിപാലിക്കുകയെന്നത് ദൈവമക്കളായ സ്ത്രീപുരുഷന്മാരുടെ ധാർമ്മിക കടമയാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അനുവർഷം ഏപ്രിൽ 22-ന് ആചരിക്കപ്പെടുന്ന ഭൗമദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച (22/04/23),   #ഭൗമദിനം (#EarthDay)   എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

“സൃഷ്ടിയുടെ സംരക്ഷകരാകാനുള്ള ഉത്തരവാദിത്വം കർത്താവ് മനുഷ്യനെ ഏല്പിച്ചതായി ഉല്പത്തി പുസ്തകം നമ്മോടു പറയുന്നു (ഉൽപത്തി 2:15). ആകയാൽ, ഭൂമിയെ പരിപാലിക്കുകയെന്നത് ദൈവ മക്കളെന്ന നിലയിൽ എല്ലാ സ്ത്രീപുരുഷന്മാരുടെയും ഒരു ധാർമ്മിക കടമയാണ്. #ഭൗമദിനം #EarthDay ” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Il libro della Genesi ci dice che il Signore affidò agli esseri umani la responsabilità di essere custodi del creato (Gen 2, 15). Perciò, la cura della Terra è un obbligo morale per tutti gli uomini e le donne in quanto figli di Dio. #GiornatadellaTerra #EarthDay @EarthDayItalia

EN: The Book of Genesis tells us that the Lord entrusted human beings with the responsibility of being stewards of creation (Gen 2:15). Care for the Earth, then, is a moral obligation for all men and women as children of God. #EarthDay @EarthDayItaly

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഏപ്രിൽ 2023, 15:03