തിരയുക

പാവനാത്മാവ് പാവനാത്മാവ്  ((c) Kevron2001 | Dreamstime.com)

പാപ്പാ: പരിശുദ്ധാത്മാവിൻറെ അസാന്നിദ്ധ്യത്തിൽ ക്രിസ്തീയ ജീവിതം അസാദ്ധ്യം!

ഫ്രാൻസീസ് പാപ്പാ പെസഹാ വ്യാഴാഴ്ച കുറിച്ച ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിശുദ്ധാരൂപിയാണ് പൗരോഹിത്യ ശുശ്രൂഷയുടെ ആരംഭം എന്ന് പാപ്പാ.

വ്യാഴാഴ്‌ച (06/04/23) “#പെസഹാവ്യാഴം” (#HolyThursday) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ്  ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

“കർത്താവിൻറെ ആത്മാവിനെ കൂടാതെ ക്രിസ്തീയ ജീവിതം സാധ്യമല്ല, ആത്മാഭിഷേകം കൂടാതെ വിശുദ്ധി ഇല്ല. ഓരോ ഇടയൻറെയും ശുശ്രൂഷയുടെയും ജീവിതത്തിൻറെയും ചൈതന്യത്തിൻറെയും ഉത്ഭവസ്ഥാനം കർത്താവിൻറെ ആത്മാവാണെന്ന്, ഇന്ന്, പരോഹിത്യത്തിൻറെ ജന്മദിനത്തിൽ, തിരിച്ചറിയുന്നത് സുന്ദരമാണ്. #പെസഹാ വ്യാഴം” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Senza lo Spirito del Signore non c’è vita cristiana e, senza la sua unzione, non c’è santità. E’ bello oggi, nel giorno nativo del sacerdozio, riconoscere che c’è Lui all’origine del ministero, della vita e della vitalità di ogni Pastore. #GiovedìSanto

EN: Without the Lord’s Spirit, there can be no Christian life. Without his anointing, there can be no holiness. It is fitting that today, on the birthday of the priesthood, we acknowledge that He is at the origin of the ministry, the life and vitality of every Pastor. #HolyThursday

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 April 2023, 13:34