Comunità delle Beatitudini അഥവാ അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹം എന്ന നാമത്തിൽ അറിയപ്പെടുന്ന സമൂഹത്തിന്റെ അമ്പതാം വാർഷികത്തിൽ അതിന്റെ പ്രതിനിധികൾ  ഫ്രാൻസിസ് പാപ്പയുമായി  വത്തിക്കാനിൽ  കൂടിക്കാഴ്ച നടത്തുന്നു. Comunità delle Beatitudini അഥവാ അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹം എന്ന നാമത്തിൽ അറിയപ്പെടുന്ന സമൂഹത്തിന്റെ അമ്പതാം വാർഷികത്തിൽ അതിന്റെ പ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തുന്നു.  (Vatican Media)

പാപ്പാ: അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹ സിദ്ധി ഒരു ദാനമാണ്

Comunità delle Beatitudini അഥവാ അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹം എന്ന നാമത്തിൽ അറിയപ്പെടുന്ന സമൂഹത്തിന്റെ അമ്പതാം വാർഷികത്തിൽ അതിന്റെ പ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി ഏപ്രിൽ പതിനേഴാം തിയതി, തിങ്കളാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

സി. റൂബിനി ചിന്നപ്പൻ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

നിരവധി പുനഃസംഘടനകൾക്ക് ശേഷം, കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിൽ നിന്ന് ഉയർന്നുവന്ന ഈ സമൂഹത്തെ  2020-ൽ വത്തിക്കാനിലെ സമർപ്പിത സ്ഥാപനങ്ങൾക്കായുള്ള  തിരുസംഘം "രൂപതാവകാശത്തിന്റെ സമർപ്പിത ജീവിതത്തിന്റെ ഒരു സഭാ കുടുംബമായി" അംഗീകരിച്ചു. ഇത്തരത്തിലുള്ള ആദ്യത്തെ സമൂഹമാണിത്.

സഭയ്ക്കും ലോകത്തിനും ഒരു ദാനം

ഫ്രാൻസിസ് പാപ്പാ അവരുടെ സിദ്ധിയെ "സഭയ്ക്കും ലോകത്തിനുമുള്ള ഒരു ദാലമായി വിശേഷിപ്പിച്ചു. ദരിദ്രരായ കുടുംബങ്ങൾക്കും, ഏകരായി കഴിയുന്ന അമ്മമാർക്കും ഈ  സമൂഹം ഭക്ഷണവും പിന്തുണയും നൽകുന്നു. പെന്തക്കോസ്ത  അനുഭവത്തെ തങ്ങളുടെ ആത്മീയ ജീവിതത്തിന്റെ ഹൃദയമായി കണ്ട് പ്രവർത്തിക്കുന്ന അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹം എന്ന കത്തോലിക്കാ സംഘടന  വികസ്വര രാജ്യങ്ങളിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കുന്നു എന്ന് പറഞ്ഞ്  പരിശുദ്ധ പിതാവ്  അവരെ  അഭിനന്ദിച്ചു. ബുദ്ധിമുട്ടുകളിൽ കഴിയുന്ന യുവജനങ്ങൾക്കും, മതിയായ പോഷകാഹാരമില്ലാതെ ജീവിക്കുന്ന കുട്ടികൾക്കും, ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങൾക്കും, ഒറ്റയ്ക്ക് കഴിയുന്ന അമ്മമാർക്കും ഭക്ഷണവും ആരോഗ്യ പിന്തുണയും നൽകുന്നതും, ദരിദ്ര പ്രദേശങ്ങളിൽ ക്ലിനിക്കുകൾ, നേത്ര ചികിത്സാ ക്യാമ്പുകൾ, ഡെന്റൽ ക്ലിനിക്കുകൾ തുടങ്ങിയവ നടത്തുന്നതും പാപ്പാ സന്ദേശഹത്തിൽ അനുസ്മരിച്ചു.

ചൂഷണത്തിന്റെയും ഉപഭോഗത്തിന്റെയും ഈ മലിന സംസ്‌കാരത്തിൽ ജീവിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ദുരിതബാധിതർക്ക് അവർ ഉപേക്ഷിക്കപ്പെട്ടതായും,ഒറ്റപ്പെട്ടതായും തോന്നരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ കേന്ദ്രങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ജയിലുകളിലും ഈ സമൂഹം അവരെ ശ്രവിക്കുകയും പ്രവർത്തനം നടത്തുകയും ചെയ്യുന്നുവെന്ന് ചൂണ്ടികാണിച്ചു കൊണ്ട്  പരിശുദ്ധ പിതാവ് തന്റെ നന്ദി രേഖപ്പെടുത്തി.

അവധിക്കാലം ചെലവഴിക്കാൻ മറ്റിടങ്ങളിലേക്കു പോകുന്നവർക്കു വിശുദ്ധ കുർബാന, ആത്മീയ സഹായങ്ങൾ, യുവജനങ്ങൾക്കുള്ള പരിശീലനക്യാമ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ  നൽകുന്ന ഈ സമൂഹത്തിന്റെ പ്രവർത്തനങ്ങളെ ഫ്രാൻസിസ് പാപ്പാ  എടുത്തുപറഞ്ഞു. പ്രസിദ്ധമായ  തീർത്ഥാടന ദേവാലയങ്ങളിൽ അന്താരാഷ്‌ട്ര സമ്മേളനങ്ങൾ സംഘടിപ്പിക്കുക, വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുക തുടങ്ങിയ പ്രവർത്തനങ്ങളെ  പാപ്പാ അനുസ്മരിക്കുകയും പ്രശംസിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 April 2023, 15:50