തിരയുക

വത്തിക്കാൻ  സ്റ്റേറ്റ്. വത്തിക്കാൻ സ്റ്റേറ്റ്. 

പൗരസ്ത്യസഭാ നേതൃത്വ തിരഞ്ഞെടുപ്പിന് പ്രായപരിധി നിശ്ചയിച്ച് പാപ്പായുടെ മോത്തു പ്രോപ്രിയോ

“Gia da tempo” എന്ന പേരിൽ സ്വയാധികാര പ്രബോധന രൂപത്തിൽ ഇറക്കിയ അപ്പോസ്തലിക ലേഖനത്തിലൂടെ ഫ്രാൻസിസ് പാപ്പാ 80 വയസ്സു തികഞ്ഞ സിനഡിലെ എമിരിത്തൂസ് മെത്രാന്മാർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ല എന്ന് ചില കാനൻ നിയമ ഭാഗങ്ങൾക്ക് ഭേദഗതികൾ വരുത്തി. എന്നാൽ അധികാരത്തിൽ ഇരിക്കുന്ന മെത്രാന്മാർക്ക് ഈ നിയമം ബാധകമല്ല.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

നാളുകളായി (gia da tempo) പൗരസ്ത്യ സഭകൾ ചോദിച്ചിരുന്ന കാനോനിക നിയമ മാറ്റമാണ് ഇതെന്ന് പാപ്പായുടെ  സ്വയാധികാര പ്രബോധനത്തിന്റെ ശീർഷകം തന്നെ സൂചന നൽകുന്നു. ചില പാത്രിയാർക്കിസ്മാരും, മേജർ ആർച്ച് ബിഷപ്പുമാരുംമെത്രാന്മാരും ആവശ്യപ്പെട്ടുകയും പാപ്പാ അംഗീകരിക്കുകയും ചെയ്ത ഇക്കാര്യം ഒരു മോത്തു പ്രോപ്രിയോയിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. മെത്രാന്മാരുടെ സിനഡിൽ അംഗങ്ങളായവരെ 80 മത്തെ വയസ്സിൽ ആലോചനാപരമായ വോട്ടെടുപ്പിൽ നിന്ന് ഒഴിവാക്കാനാണ് “gia da tempo” എന്ന സ്വയാധികാര പ്രബോധനം സ്ഥാപിക്കുന്നത്. പാത്രിയാർക്കിസ്, മേജർ ആർച്ച് എപ്പിസ്കോപ്പൽ സഭകളിലെ ബിഷപ്പുമാരുടെ സിനസുകളിൽ എമിരിത്തൂസ് മെത്രാന്മാരുടെ എണ്ണവും അവരുടെ വോട്ടെടുപ്പിലുള്ള പങ്കെടുപ്പും മെത്രാന്മാരുടെയുംസഭാപിതാക്കന്മാരുടെയും തലവന്മാരുടെയും തിരഞ്ഞെടുപ്പുകളിൽ വരുത്തിയിരുന്ന ബുദ്ധിമുട്ടുകൾ കാരണമാണ് ഈ മാറ്റങ്ങൾ എന്ന് ഫ്രാൻസിസ് പാപ്പാ ഒപ്പുവച്ച പ്രമാണം തുടക്കത്തിൽ തന്നെ വിശദീകരിക്കുന്നു.

സ്വതന്ത്ര സഭകളിൽ ഉണ്ടാക്കിയ ഈ ബുദ്ധിമുട്ടുകൾ ആ സഭകളിൽ അധികാര ശ്രേണിയിലിരിക്കുന്നവരെ ഫ്രാൻസിസ് പാപ്പയോടു ഒരു നിയമം ആവശ്യപ്പെടാ൯ നിർബന്ധിതരാക്കി. അങ്ങനെയാണ് ഫ്രാൻസിസ് പാപ്പാ പൗരസ്ത്യ കാനോനിക നിയമത്തിലെ 66, § 1, 102, 149, 183 എന്നിവയ്ക്ക് മാറ്റം വരുത്തി “Gia da tempo” എന്ന പേരിൽ സ്വയാധികാര പ്രബോധനം പുറപ്പെടുവിച്ചത്. ഒരു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാനദണ്ഡം നിലവിൽ 80 തികഞ്ഞിട്ടും നിലവിൽ അധികാരത്തിലിരിക്കുന്ന പാത്രിയാർക്കിസ്മേജർ ആർച്ച് ബിഷപ്പുമാർഎപ്പാർക്കിയൽ ബിഷപ്പുമാർ എക്സാർച്ചുകളാൽ നിയമിക്കപ്പെട്ട ബിഷപ്പുമാർ എന്നിവർക്ക് ബാധകമല്ല.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഏപ്രിൽ 2023, 15:04