സന്യാസവ്രതം സ്വീകരിച്ചവരുടെ പ്രാർത്ഥന ജീവശ്വാസമാണ്: ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
സന്യാസജീവിതം നയിക്കുന്നവർ സുവിശേഷപ്രഘോഷണത്തിൽ വഹിക്കുന്ന വലിയ പങ്കിനെ എടുത്തുപറഞ്ഞുകൊണ്ടും, അവരുടെ പ്രാർത്ഥനയുടെ ശക്തിയെ ജീവാംശമായ ഓക്സിജനോട് ഉപമിച്ചും ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വ സന്ദേശം കുറിച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
സന്യാസിമാരും സന്യാസിനികളും സുവിശേഷ പ്രഘോഷണത്തിന്റെ മിടിക്കുന്ന ഹൃദയമാണ്: അവരുടെ പ്രാർത്ഥന ക്രിസ്തുവിന്റെ ശരീരത്തിലെ എല്ലാ അംഗങ്ങൾക്കും ജീവശ്വാസവും, മിഷനറി ദൗത്യം നിലനിർത്തുന്ന അദൃശ്യ ശക്തിയുമാണ്. #പൊതുകൂടിക്കാഴ്ച്ച
EN: Monks and nuns are the beating heart of the proclamation of the Gospel: their prayer is oxygen for all the members of the Body of Christ, the invisible force that sustains the mission. #GeneralAudience
IT: I monaci e le monache sono il cuore pulsante dell’annuncio del Vangelo: la loro preghiera è ossigeno per tutte le membra del Corpo di Cristo, è la forza invisibile che sostiene la missione. #UdienzaGenerale
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: