തിരയുക

ഫ്രാ൯സിസ് പാപ്പാ അനുരഞ്ജന കൂദാശ നൽകുന്നു. ഫ്രാ൯സിസ് പാപ്പാ അനുരഞ്ജന കൂദാശ നൽകുന്നു.  (AFP or licensors)

പാപ്പാ: കാരുണ്യ പ്രവൃത്തി സഭയുടെ പ്രേഷിത ദൗത്യവുമായി ഒരുമിച്ചുപോകുന്നു

അപ്പോസ്തോലിക് പെനിറ്റെൻഷ്യറി സംഘടിപ്പിച്ച ഇന്റേണൽ ഫോറത്തെക്കുറിച്ചുള്ള 33-മത് കോഴ്‌സിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട് അനുരജ്ഞന കൂദാശയുടെ പ്രാധാന്യം ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“സഭയുടെ പ്രേഷിത വിളിയും എല്ലാവർക്കും നൽകപ്പെടുന്ന കരുണയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്,” എന്ന് ഫ്രാൻസിസ് പാപ്പാ വ്യാഴാഴ്ച പറഞ്ഞു. "ആന്തരിക തലത്തിന്റെ എല്ലാ വശങ്ങളിലും പര്യാപ്തതയും ദണ്ഡവിമോചനം ദൈവകരുണയുടെ പ്രകടനവും" എന്ന് ഇന്റേണൽ ഫോറത്തെ (കുമ്പസാരത്തിന്റെ ആന്തരീക വശം) ക്കുറിച്ച് അപ്പോസ്തോലിക പെനിറ്റെൻഷ്യറി എല്ലാ വർഷവും സംഘടിപ്പിക്കുന്ന കോഴ്‌സിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവ്.

കരുണയും സഭയുടെ മിഷനറി പ്രവർത്തനവും

കരുണയെ സഭയുടെ "വാഗ്ദാനപത്രം" ആയോ വ്യതിരിക്തമായ സവിശേഷതകളിലൊന്നായോ ഉൾപ്പെടുത്താമെന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു."ദൈവകാരുണ്യത്തിന്റെ പ്രവൃത്തികൾ സഭയുടെ മിഷനറി പ്രവർത്തനമായ സുവിശേഷവത്കരണവുമായി പൊരുത്തപ്പെട്ടു പോകുന്നു. കാരണം യേശു നമുക്ക് കാണിച്ചുതന്ന ദൈവത്തിന്റെ മുഖമാണ് അതിലൂടെ പ്രകാശിക്കുന്നത്" എന്ന് പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ, അനുരഞ്ജനം എന്നറിയപ്പെടുന്ന കുമ്പസാര കൂദാശ അനുഷ്ഠിക്കാൻ  വൈദികരുടെ ലഭ്യത, പ്രത്യേകിച്ച് നോമ്പുകാലത്ത്, അനിവാര്യമാണെന്നും പാപ്പാ പറഞ്ഞു.

മുൻവിധികളില്ലാതെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതിൽ തുടങ്ങി, ഹൃദയത്തിന്റെ കർണ്ണപുടം കൊണ്ട് ശ്രവിക്കുകയും, ഉദാരമായി കുറ്റവിമുക്തരാക്കുകയും, കൂദാശയെ സമീപിക്കുന്നവരുടെ പശ്ചാത്താപ യാത്രയെ അനുഗമിക്കുകയും  ചെയ്യുന്ന "ചില സുവിശേഷ മനോഭാവങ്ങളിൽ" ആണ് ഈ പുരോഹിത ലഭ്യത പ്രകടമാക്കുന്നത് എന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

കുമ്പസാരം എന്ന ദാനം വീണ്ടും കണ്ടെത്തുക

2025 ജൂബിലി വർഷം ആസന്നമായ സാഹചര്യത്തിൽ, "കുമ്പസാരം എന്ന ദാനം വീണ്ടും കണ്ടെത്തുന്നതിലൂടെയാണ് സഭയുടെ സുവിശേഷ ദൗത്യത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്നത്" എന്ന് ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു. പ്രത്യേക സഭകളുടെ അജപാലന പദ്ധതികളിലേക്ക് തന്റെ ശ്രദ്ധ തിരിച്ച പാപ്പാ, കൂദാശാപരമായ കുമ്പസാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശ്വാസികളുടെ കൂദാശ സ്വീകരണം ഉറപ്പാക്കണമെന്നും പ്രത്യേകം എടുത്തു പറഞ്ഞു.

“വിശ്വാസികൾക്ക് ഈ 'സ്നേഹത്തിന്റെ കൂടിക്കാഴ്ചയിലേക്ക്' കഴിയുന്നിടത്തോളം പ്രവേശനം സുഗമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കത്തീഡ്രലുകളിലും മറ്റ് പള്ളികളിലും എല്ലാ സമയത്തും ഒരു കുമ്പസാരക്കാരന്റെ സാന്നിധ്യം  ഉണ്ടായിരിക്കണമെന്ന് പാപ്പാ നിർദ്ദേശിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 March 2023, 12:46