തിരയുക

മംഗളവാർത്താത്തിരുന്നാൾ മംഗളവാർത്താത്തിരുന്നാൾ 

പാപ്പാ: അനുസരണക്കേടിനെ സൗഖ്യമാക്കുന്ന വിശ്വസ്ത "സമ്മതം"!

ഫ്രാൻസീസ് പാപ്പാ മംഗളവാർത്താ തിരുന്നാൾ ദിനത്തിൽ കുറിച്ച രണ്ടു ട്വിറ്റർ സന്ദേശങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മറിയത്തിൻറെ സ്വമനസ്സാലുള്ള “സമ്മതം” പാപത്താലുള്ള സ്വാർത്ഥതയെ ജയിക്കുന്നുവെന്ന് മാർപ്പാപ്പാ.

മംഗളാവാർത്താ തിരുന്നാൾ ദിനത്തിൽ, അതായത്, ശനിയാഴ്‌ച (25/03/23) “മംഗളവാർത്ത” (#Annunciation )   എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ്  ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“#മംഗളാവർത്താവേളയിൽ മറിയം നല്കിയ സമ്മതത്താലാണ് ദൈവം നമ്മുടെ ഇടയിൽ വസിക്കാൻ വന്നത്. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമ്മതം ആണത്, ഉൽപ്പത്തിയിലെ ഔദ്ധത്യമാർന്ന നിഷേധത്തെ തകിടംമറിക്കുന്ന എളിയ സമ്മതം,  അനുസരണക്കേടിനെ സൗഖ്യമാക്കുന്ന വിശ്വസ്ത സമ്മതം,  പാപത്തിൻറെ സ്വാർത്ഥതയെ അട്ടിമറിക്കുന്ന സമ്മതം.”

മംഗളവാർത്താ തിരുന്നാൾ ദിനത്തിൽത്തന്നെ പാപ്പാ കുറിച്ച ഇതര ട്വിറ്റർ സന്ദേശം :

“ഇന്ന് ചിന്ത പായുന്നത്, സഭയെയും നരകുലത്തെയും, പ്രത്യേകിച്ച്, റഷ്യയെയും ഉക്രൈയിനെയും സകല മെത്രാന്മാരുമായുള്ള ഐക്യത്തിൽ മറിയത്തിൻറെ വിമല ഹൃദയത്തിന് സമർപ്പിച്ച  കഴിഞ്ഞ വർഷം മാർച്ച് 25 ലേക്കാണ്. സമാധാനത്തിനായുള്ള നിയോഗം സമാധാന രാജ്ഞിയ്ക്കു സമർപ്പിക്കുന്നതിൽ നാം തളരരുത്!”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

ട്വിറ്റർ. 1

IT: Dio è venuto ad abitare tra noi grazie al sì di Maria nell’#Annunciazione. È il sì più importante della storia, il sì umile che rovescia il no superbo delle origini, il sì fedele che guarisce la disobbedienza, il sì disponibile che ribalta l’egoismo del peccato.

EN: God came to live among us thanks to Mary's ‘yes’ at the moment of the #Annunciation. It’s the most important ‘yes’ in history, a humble ‘yes’ that undoes the prideful ‘no’ of Genesis, a faithful ‘yes’ that heals disobedience, a willing ‘yes’ that overturns the egoism of sin.

ട്വിറ്റർ. 2

IT: Oggi il pensiero va al 25 marzo dello scorso anno, quando in unione con tutti i vescovi si sono consacrate la Chiesa e l’umanità, in particolare la Russia e l’Ucraina, al Cuore Immacolato di Maria. Non stanchiamoci di affidare la causa della pace alla Regina della pace!

EN: Today I am thinking of 25 March last year, when, in union with all the bishops, the Church and humanity, in particular Russia and Ukraine, were consecrated to the Immaculate Heart of Mary. Let us not tire of entrusting the cause of peace to the Queen of Peace!

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 March 2023, 10:22