പാപ്പാ : പിതാക്കന്മാർക്കായി പ്രാർത്ഥിക്കാം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"ഇന്ന്, എല്ലാ പിതാക്കന്മാർക്കും നാം ആശംസകൾ നേരുന്നു! തങ്ങളുടെ പിതൃത്വം നന്നായി ജീവിക്കാനുള്ള മാതൃകയും, പിന്തുണയും, ആശ്വാസവും വിശുദ്ധ യൗസേപ്പിൽ നിന്നും അവർ കണ്ടെത്തട്ടെ. നമുക്ക് പിതാക്കന്മാർക്കായി പ്രാർത്ഥിക്കാം"
FATHERS’ DAY ആചരിച്ച മാർച്ച് 19 ആം തിയതി പാപ്പാ എല്ലാ പിതാക്കന്മാരെയും അനുസ്മരിച്ച് കൊണ്ട് ട്വിറ്റർ സന്ദേശം നൽകി. #PrayTogether എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, ഇംഗ്ലീഷ്,സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, അറബി എന്നീ ഭാഷകളിൽ പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാലു കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികൾ പാപ്പാ പങ്കുവെക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: