പാപ്പാ : ക്രൂശിതൻ നിന്നെ സ്നേഹിക്കട്ടെ!
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"നിങ്ങളുടെ വിശ്വാസം തളരുകയും അത് പുനരുജ്ജീവിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നുവോ? ദൈവ ദർശനത്തിനായി അന്വേഷിക്കുക: ആരാധനയിൽ ഇരിക്കുക, കുമ്പസാരത്തിൽ നിന്നോടു ക്ഷമിക്കാൻ അനുവദിക്കുക, കുരിശു രൂപത്തിന്റെ മുമ്പാകെ നിൽക്കുക. ചുരുക്കി പറഞ്ഞാൽ, അവനാൽ സ്നേഹിക്കപ്പെടാൻ സ്വയം വിട്ടുകൊടുക്കുക."
മാർച്ച് 16 ആം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ് എന്നീ ഭാഷകളിൽ #നോമ്പുകാലം എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: