തിരയുക

2013ൽ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഫ്രാൻസിസ് പാപ്പാ ജനങ്ങളെ ആദ്യമായി അഭിവാദനം ചെയ്യുന്നു. 2013ൽ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഫ്രാൻസിസ് പാപ്പാ ജനങ്ങളെ ആദ്യമായി അഭിവാദനം ചെയ്യുന്നു. 

പാപ്പാ: പ്രാർത്ഥനകൾക്ക് നന്ദി

ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാർഷികം മാർച്ച് 13ന് ഫ്രാൻസിസ് പാപ്പാ ആഘോഷിക്കുന്ന വേളയിൽ  പാപ്പാ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് മാർച്ച് പതിമൂന്നാം തിയതി ട്വിറ്റർ സന്ദേശം നൽകിയത്.

"നിങ്ങളുടെ പ്രാർത്ഥനകളാൽ എന്നെ പിന്തുടരുന്നതിന് നന്ദി. ദയവായി അത് തുടർന്നു കൊണ്ട് പോകുക!" എന്ന് ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ,ലാറ്റി൯ എന്നീ ഭാഷകളിൽ പാപ്പാ ഈ ട്വിറ്റർ സന്ദേശം പങ്കുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലു കോടിയിൽ ഏറെ അനുയായികളാണ് പാപ്പാ പങ്കുവെക്കുന്ന സന്ദേശങ്ങൾ വായിക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2023, 13:46