പാപ്പാ: വർത്തമാനകാല ലോകത്തിന്റെ ക്ഷണികതയെ ആശ്രയിച്ചല്ല ജീവിതം
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“ഉപവാസം നമ്മുടെ ആത്മാവിന്റെ ആരോഗ്യം നിലനിറുത്താ൯ നമ്മെ സഹായിക്കുന്നു; എല്ലാറ്റിനും ന്യായമായ മൂല്യം കണ്ടെത്താൻ നമ്മെ സഹായിക്കുന്നു; കടന്നുപോകുന്ന ഈ ലോകത്തെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകരുതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.”
മാർച്ച് പത്താം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്,ഫ്രഞ്ച്, ജർമ്മൻ,പോളിഷ്, ലാറ്റി൯ എന്നീ ഭാഷകളിൽ #നോമ്പുകാലം എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ ഈ ട്വിറ്റർ സന്ദേശം പങ്കുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലു കോടിയിൽ ഏറെ അനുയായികളാണ് പാപ്പാ പങ്കുവെക്കുന്ന സന്ദേശങ്ങൾ വായിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
10 March 2023, 19:48