പാപ്പാ: ഗ്രീസിൽ ട്രെയിൻ അപകടത്തിൽ മരണമടഞ്ഞവർക്കായി പ്രാർത്ഥിക്കുന്നു
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 350 ഓളം യാത്രക്കാരുമായി സഞ്ചരിച്ച പാസഞ്ചർ ട്രെയിൻ ഗ്രീസിലെ തെസ്ലി പ്രദേശത്തത്തുള്ള ലാരിസ എന്ന നഗരത്തിൽ അതേ പാളത്തിൽ സഞ്ചരിച്ചിരുന്ന ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയും 57 പേരുടെ ജീവൻ അപകടത്തിലാവുകയും ചെയ്ത സംഭവത്തെ അനുസ്മരിച്ച പാപ്പാ മാർച്ച് അഞ്ചാം തീയതി നൽകിയ ട്വിറ്റർ സന്ദേശത്തിൽ ഇങ്ങനെ എഴുതി.
"ഗ്രീസിൽ നടന്ന ട്രെയിൻ അപകടത്തിന്റെ ഇരകളെ കുറിച്ച് ഈ കഴിഞ്ഞ ദിവസങ്ങളിൽ പലപ്പോഴും എന്റെ ചിന്തകൾ കടന്നു പോയി. പലരും യുവാക്കളായ വിദ്യാർത്ഥികളായിരുന്നു. മരണമടഞ്ഞവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. പരിക്കേറ്റവരുടെയും അവരുടെ ബന്ധുക്കളുടെയും സമീപത്ത് ഞാനുണ്ട്. പരിശുദ്ധ കന്യകാമറിയം അവരെ ആശ്വസിപ്പിക്കട്ടെ!"
ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, അറബ്, ജർമ്മൻ എന്നീ ഭാഷകളിൽ പാപ്പാ ഈ ട്വിറ്റർ സന്ദേശം പങ്കുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലു കോടിയിൽ ഏറെ അനുയായികളാണ് പാപ്പാ പങ്കുവെക്കുന്ന സന്ദേശങ്ങൾ വായിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: