പൊതുജന കൂടികാഴ്ചയിൽ  പാപ്പാ പ്രബോധനം നൽകുന്നു. പൊതുജന കൂടികാഴ്ചയിൽ പാപ്പാ പ്രബോധനം നൽകുന്നു.  (ANSA)

പാപ്പാ : സഭാംഗങ്ങളുടെ തെറ്റുകളാൽ ദുരിതമനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കാം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

''സഭാംഗങ്ങൾ  ചെയ്ത തെറ്റുകൾ മൂലം ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി #നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. അവരുടെ വേദനകൾക്കും കഷ്ടപ്പാടുകൾക്കുമുള്ള മൂർത്തമായ പ്രത്യുത്തരം അവർക്ക് സഭയ്ക്കുള്ളിൽ തന്നെ കണ്ടെത്താൻ കഴിയട്ടെ." #PrayerIntention #ClickToPray

മാർച്ച് രണ്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്,  സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ #PrayerIntention #ClickToPray എന്ന ഹാഷ്ടാഗുകളോടെ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ഇറ്റാലിയൻ, പോർച്ചുഗീസ്, പോളിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ് എന്നീ ഭാഷകളിലാണ് പാപ്പാ തന്റെ സന്ദേശം പങ്കുവെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികളാണ് പാപ്പാ പങ്കുവെക്കുന്ന സന്ദേശങ്ങൾ വായിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 March 2023, 12:22