തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

പ്രാർത്ഥനകൾക്ക് കൃതജ്ഞതാ നിർഭര ഹൃത്തുമായി മാർപ്പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം, ജെമേല്ലി ആശുപത്രിയിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തനിക്കു വേണ്ടി പ്രാർത്ഥിക്കുന്നവർക്കും തന്നോട് സാമീപ്യം പ്രകടിപ്പിക്കുന്നവർക്കും പാപ്പാ നന്ദി പറയുന്നു.

റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ,  വ്യാഴാഴ്‌ച (30/03/23) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ്  ഈ കൃതജ്ഞതാ പ്രകാശനം ഉള്ളത്.

“ഈ മണിക്കൂറുകളിൽ ലഭിച്ച നിരവധി സന്ദേശങ്ങൾ എന്നെ സ്പർശിക്കുന്നു, നിങ്ങളുടെ സാമീപ്യത്തിനും പ്രാർത്ഥനയ്ക്കും എല്ലാവരോടും ഞാൻ നന്ദി പ്രകടിപ്പിക്കുന്നു” എന്നാണ് പാപ്പാ സാമൂഹ്യമാദ്ധ്യമമായ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Sono toccato dai tanti messaggi ricevuti in queste ore ed esprimo a tutti la mia gratitudine per la vicinanza e la preghiera.

EN: I am touched by the many messages received in these hours and I express my gratitude for the closeness and prayer.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 March 2023, 18:41