തിരയുക

ഫ്രാൻസീസ് പാപ്പാ അനുതാപ ശുശ്രൂഷാ വേളയിൽ,17/03/23 , റോമിലെ ത്രിയൊൺഫാലെയിലെ വരപ്രസാദ പരിശുദ്ധ മറിയത്തിൻറെ ഇടവകയിൽ ഫ്രാൻസീസ് പാപ്പാ അനുതാപ ശുശ്രൂഷാ വേളയിൽ,17/03/23 , റോമിലെ ത്രിയൊൺഫാലെയിലെ വരപ്രസാദ പരിശുദ്ധ മറിയത്തിൻറെ ഇടവകയിൽ  (VATICAN MEDIA Divisione Foto)

പാപ്പാ: പരിവർത്തന സന്നദ്ധത, ധൈര്യത്തിൻറെയും ശക്തിയുടെയും അടയാളം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപികളായ നമുക്ക് കാരുണ്യം പ്രാണവായു പോലെ ആവശ്യമാണെന്ന് മാർപ്പാപ്പാ.

ശനിയാഴ്‌ച (18/03/23) “നോമ്പ്” (#Lent)  എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ്  ഫ്രാൻസീസ് പാപ്പാ ഇത് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമായിരുന്നു:

“നാം പാപികളാണ്, കാരുണ്യം നമുക്ക് നാം ശ്വസിക്കുന്ന വായു എന്ന പോലെ ആവശ്യമാണ്. പരിവർത്തനത്തിനും ആത്മശുദ്ധീകരണത്തിനും ജീവിത മാറ്റത്തിനുമുള്ള സന്നദ്ധത, ധൈര്യത്തിൻറെയും ശക്തിയുടെയും അടയാളമാണ്. #നോമ്പുകാലം.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Siamo peccatori e abbiamo bisogno di misericordia come dell’aria che respiriamo. La disponibilità alla conversione, a lasciarsi purificare, a cambiare vita, è segno di coraggio, di forza. #Quaresima

EN: We are sinners and in need of mercy like the air we breathe. Willingness to convert - to allow ourselves to be purified, to change our lives - is a sign of courage, of strength. #Lent

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 March 2023, 13:30